കൊച്ചി: പ്രതിഷേധത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം മല കയറാതെ തിരിച്ചിറങ്ങിയ രേഷ്മ നിഷാന്തും ഷാനിലയും ശബരിമല ദര്‍ശനം നടത്തിയെന്ന് റിപ്പോര്‍ട്ട്. പോലീസിന്റെ ആസൂത്രിതമായ നീക്കത്തിനൊടുവിലാണ് ഇവര്‍ ശബരിമല കയറിയതെന്ന് ന്യൂസ് ഗില്‍ ഓണ്‍ലൈനാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
രണ്ടുപേരുടെയും വീടുകള്‍ക്ക് പോലീസ് സുരക്ഷ ശക്തമാക്കി. രേഷ്മ നിശാന്തും ഷാനിലയും ഉള്‍പ്പെടെ 11 യുവതികള്‍ ഇതിനകം ‘നവോത്ഥാനകേരളം ശബരിമലയിലേക്ക്’ എന്ന ഫേസ്ബുക്ക് കൂട്ടായ്മയുടെ സഹായത്തോടെ ദര്‍ശനം നടത്തിക്കഴിഞ്ഞു.
പുല്‍മേട് വഴിയാണ് മഫ്തി പോലീസിന്റെ സുരക്ഷയോടെ യുവതികള്‍ ശബരിമലയില്‍ എത്തിയത്. പ്രതിഷേധത്തെ തുടര്‍ന്ന് ഇവര്‍ ആദ്യം തിരിച്ചിറങ്ങി. പക്ഷെ രണ്ടാമതും എത്തി. പോലീസുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമായിരുന്നു ഇവര്‍ രണ്ടാമതും എത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.
തുടര്‍ന്ന് ഇരുവരും ദര്‍ശനം നടത്താന്‍ എത്തുന്നു എന്ന വാര്‍ത്ത പോലീസ് തന്നെ പുറത്തു വിട്ടു. തുടര്‍ന്ന് മാദ്ധ്യമങ്ങളും പ്രതിഷേധക്കാരും നിലയ്ക്കലില്‍ രേഷ്മയെയും ഷാനിലയും പ്രതീക്ഷിച്ചു നില്‍ക്കവെ ഇരുവരുമായി സാദൃശ്യമുള്ള രണ്ട് വനിതാ പൊലീസ് ഉദ്യോഗസ്ഥരെ ഇവരുടെ വേഷത്തില്‍ പോലീസ് തിരിച്ചയച്ചതായാണ് വിവരം. ഇതിനെ തുടര്‍ന്നാണ് ഇരുവരും തിരിച്ചു പോയെന്ന് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതെന്നും പറയുന്നു. മാദ്ധ്യമങ്ങളും പ്രതിഷേധക്കാരും ഇവര്‍ക്കു പിന്നാലെ പോയപ്പോഴാണ് യുവതികളെയും കൊണ്ട് പോലീസ് സന്നിധാനത്തെത്തിയതെന്നാണ് വാര്‍ത്തകള്‍.
Discussion about this post