കൊച്ചി: ബ്യൂട്ടിപാര്‍ലര്‍ വെടിവെയ്പ് കേസില്‍ നടി ലീന മരിയ പോള്‍ അന്വേഷണ സംഘത്തിന് മുന്നില്‍ മൊഴി നല്‍കി. ബ്യൂട്ടിപാര്‍ലര്‍ ഉടമയാണ് ലീന പോള്‍. അഭിഭാഷകന്റെ വസതിയില്‍വെച്ചാണ് മൊഴി നല്‍കിയത്.
രണ്ടാം വട്ടമാണ് കേസുമായി ബന്ധപ്പെട്ട് മൊഴി നല്‍കുന്നത്. പൊലീസ് നല്‍കിയ നോട്ടീസ് പ്രകാരമാണ് ലീന മൊഴി നല്‍കിയത്.കഴിഞ്ഞമാസം 15നാണ് ബ്യൂട്ടിപാര്‍ലറില്‍ ബൈക്കിലെത്തിയ രണ്ടംഗ സംഘം ആക്രമണം നടത്തിയത്.