കോട്ടയം: എംജി സര്‍വ്വകലാശാലയില്‍ എംഫില്‍, പിഎച്ച്ഡി വിദ്യാര്‍ത്ഥികള്‍ക്ക് ഫെലോഷിപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നടക്കുന്ന രാപ്പകല്‍ സമരം പത്തു ദിവസം പിന്നിട്ടു. എംഫില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മുന്‍കാല പ്രാബല്യത്തോടെ ഫെല്ലോഷിപ്പ് അനുവദിക്കുക, അര്‍ഹരായ ഗവേഷകര്‍ക്ക് സര്‍വകലാശാലാ ഫെലോഷിപ്പ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് സമരം. എസ്എഫ്ഐ, ഓള്‍ കേരള റിസര്‍ച്ച് സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ എന്നിവയുടെ ആഭിമുഖ്യത്തിലാണ് സമരം നടക്കുന്നത്.
ജനുവരി പത്തിന് ആരംഭിച്ച സമരത്തെത്തുടര്‍ന്ന് വിദ്യാര്‍ത്ഥികളുമായി വൈസ് ചാന്‍സലറും രണ്ട് സിന്‍ഡിക്കേറ്റ് അംഗങ്ങളും ചര്‍ച്ച നടത്തിയിരുന്നുവെങ്കിലും തീരുമാനമാകാതെ പിരിയുകയായിരുന്നു. യൂണിവേഴ്‌സിറ്റിയുടെ തീരുമാനങ്ങള്‍ സമരം നടത്തുന്നവരെ അറിയിക്കാനുള്ള കൂടിക്കാഴ്ച മാത്രമായിരുന്നു അതെന്നാണ് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നത്. മറ്റു യൂണിവേഴ്‌സിറ്റികളില്‍ എംഫില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഫെലോഷിപ്പ് നല്‍കി വരുന്നുണ്ട്. എന്നാല്‍ എംജി യൂണിവേഴ്‌സിറ്റിയില്‍ മാത്രം ഈ സമ്പ്രദായം നടപ്പിലാക്കിയിട്ടില്ല ഇതിനെതിരെയാണ് വിദ്യാര്‍ത്ഥി സമരം.