നൈഷ്ഠിക ബ്രഹ്മചാരിയായതുകൊണ്ടാണ് അയ്യപ്പനെ കാണാന്‍ യുവതികള്‍ എത്തരുതെന്ന് പറയുന്നത്… ഈ സമരത്തിന് അമൃതാനന്ദമയി നേതൃത്വം നല്‍കുന്നു,എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളും പുരുഷന്‍മാരും അവരെ കാണാന്‍ എത്തുന്നുണ്ട്… എന്നിട്ട് അമൃതാനന്ദമയിയുടെ നൈഷ്ഠിക ബ്രഹ്മചര്യത്തിന് എന്തെങ്കിലും കുഴപ്പം സംഭവിച്ചിട്ടുണ്ടോ; കോടിയേരി ബാലകൃഷ്ണന്‍

ശബരിമല ഒരു രാഷ്ട്രീയ അവസരമായി കണ്ടാണ് ആര്‍എസ്എസ് രംഗത്തിറങ്ങിയതെന്ന് കോടിയേരി ബാലകൃഷ്ണന്‍ കുറ്റപ്പെടുത്തി

തിരുവന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ആര്‍എസ്എസിന്റെ നേതൃത്വത്തില്‍ ശബരിമല കര്‍മ്മസമിതി രൂപീകരിച്ചു. ഇവരുടെ പരിപാടികള്‍ക്ക് ഇടയ്ക്കിടെ അമൃതാനന്ദമയി എത്താറുണ്ടെന്ന് കോടിയേരി പറഞ്ഞു.

നൈഷ്ഠിക ബ്രഹ്മചാരിയായതുകൊണ്ടാണ് അയ്യപ്പനെ കാണാന്‍ യുവതികള്‍ എത്തരുതെന്ന് പറയുന്നത്. ഈ സമരത്തിനാണ് അമൃതാനന്ദമയി നേതൃത്വം നല്‍കുന്നത്. എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളും പുരുഷന്‍മാരും അമൃതാനന്ദമയിയെ കാണാന്‍ എത്തുന്നുണ്ട്. അവര്‍ ഒരു നൈഷ്ഠിക ബ്രഹ്മചാരിയാണ്. എല്ലാ തരത്തിലുമുള്ള ആളുകള്‍ എത്തിയിട്ടും അമൃതാനന്ദമയിയുടെ നൈഷ്ഠിക ബ്രഹ്മചര്യത്തിന് എന്തെങ്കിലും കുഴപ്പം സംഭവിച്ചിട്ടുണ്ടോ എന്നും കോടിയേരി പറഞ്ഞു.

ശബരിമല ഒരു രാഷ്ട്രീയ അവസരമായി കണ്ടാണ് ആര്‍എസ്എസ് രംഗത്തിറങ്ങിയതെന്ന് കോടിയേരി ബാലകൃഷ്ണന്‍ കുറ്റപ്പെടുത്തി. ആര്‍എസ്എസ് മുന്‍ നിലപാട് മാറ്റി യുവതീ പ്രവേശനത്തിന് എതിരായതോടെ കോണ്‍ഗ്രസും നിലപാട് മാറ്റിയെന്ന് കോടിയേരി കൂട്ടിച്ചേര്‍ത്തു.

Exit mobile version