തിരുവനന്തപുരം: ശബരിമല സമരം ബിജെപിയ്ക്ക് ഗുണകരമായി തന്നെ ഭവിച്ചിട്ടുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള. തങ്ങളുടെ നേതാക്കളെ ലോകമെമ്പാടും തിരിച്ചറിയാനുള്ള ഒരു അവസരം തന്നെയായിരുന്നു അതെന്ന് ശ്രീധരന്‍പിള്ള പറയുന്നു.
ജനഹിതവും ദൈവഹിതവും ബിജെപിക്കൊപ്പം തന്നെയാണെന്നും പിള്ള അവകാശപ്പെട്ടു. ശബരിമല വിഷയത്തില്‍ ബിജെപി സമരം വന്‍ വിജയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പോരാട്ടം ഇനിയും തുടരാനാണ് ഭാവമെന്ന് പിള്ള പറയുന്നു. ശബരിമല കര്‍മ്മ സമിതിയുടെ ആഭിമുഖ്യത്തിലുള്ള അയ്യപ്പഭക്തസംഗമം വൈകിട്ട് പുത്തരിക്കണ്ടത്ത് നടക്കും.
എന്നാല്‍ ശബരിമല സ്ത്രീപ്രവേശനത്തിനെതിരായ സമരം പൂര്‍ണ്ണവിജയമായില്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍പിള്ള നേരത്തെ പറഞ്ഞിരുന്നു. സെക്രട്ടറിയേറ്റിനു മുന്നിലെ ഉപവാസ വേദിയില്‍വെച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.
Discussion about this post