മലപ്പുറം: ലോട്ടറിവിറ്റും തെരുവില്പാട്ടുപാടിയും കഴിഞ്ഞിരുന്ന അന്ധ ദമ്പതികള്‍ക്ക് ആശ്വാസമേകി പെരിന്തല്‍മണ്ണ നഗരസഭ ഭരണസമിതി.. നിലവില്‍ താമസിച്ചുകൊണ്ടിരുന്ന വീടിന് വാടകപോലും കൊടുക്കാനാവാത്ത സാമ്പത്തിക ബുദ്ധിമുട്ടിലായിരുന്നു ഈ കുടുംബം. എന്നാല്‍ ഈ സങ്കടം കണ്ടറിഞ്ഞ് നഗരസഭ ഭരണസമിതി ഇവര്‍ക്ക് പുനരധിവാസ പദ്ധതി പ്രകാരം നഗരസഭ നിര്‍മ്മിച്ച ഫ്ലാറ്റുകളിലൊന്നാണ് ഇവര്‍ക്ക് നല്‍കുകയായിരുന്നു.
ആരാലും സംരക്ഷിക്കപ്പെടാനില്ലാത്ത ആളുകളെ സംരക്ഷിക്കുന്ന ഒരു സ്ഥാപനത്തിലെ അന്തേവാസികളായിരുന്നു ഇവര്‍. പിന്നീട് കണ്ട്മുട്ടുകയുമ പരസ്പരം സംസാരിക്കുകയും ചെയ്തു… ഇരുവര്‍ക്കും തങ്ങളുടെ കുറ്റവും കുറവും ബോധ്യപ്പെട്ടപ്പോള്‍ 2011ല്‍ ഏല്യാസ് ശ്യാമളയെ ജീവിത സഖിയാക്കി..
സ്വന്തമായൊരു വീട് ഇരുവരുടേയും സ്വപ്നമായിരുന്നു. എന്നാല്‍ ലോട്ടറി വില്പനകൊണ്ട് മാത്രം അവരുടെ സ്വപ്നങ്ങള്‍ പൂവണിയില്ല. അങ്ങനെ കഷ്ടപ്പെടുമ്പോഴായിരുന്നു പെരിന്തല്‍മണ്ണ നഗരസഭ ഇവര്‍ക്ക് താങ്ങആയി എത്തിയത്.
Discussion about this post