കൊച്ചി: മലയാളത്തിലെ പ്രമുഖ നിര്‍മ്മാതാവ് പീഡിപ്പിച്ചെന്ന യുവനടിയുടെ പരാതിയില്‍ പുതിയ വഴിത്തിരിവ്. പീഡനത്തിന് പിന്നില്‍ ബ്ലാക്ക്മെയിലിംഗ് സംഘമാണെന്നാണ് സൂചന. കേസ് ഒഴിവാക്കാന്‍ ആറ് കോടി രൂപ നല്‍കണമെന്ന് നടി ആവശ്യപ്പെടുന്ന ഫോണ്‍ സംഭാഷണം പുറത്തെത്തിയതായാണ് റിപ്പോര്‍ട്ട്. നടിയെ സിനിമയിലേക്ക് ക്ഷണിച്ച് കൊണ്ട് നിര്‍മ്മാതാവ് പീഡിപ്പിച്ചെന്നായിരുന്നു ആദ്യത്തെ പരാതി.
കേസില്‍ പ്രതിയായ നിര്‍മ്മാതാവിന് കോടതി ജാമ്യം നല്‍കിയത് ഈ സംഭാഷണങ്ങളുടെ അടിസ്ഥാനത്തിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നടി തന്നെ ബ്ലാക്ക്മെയില്‍ ചെയ്യുന്നതായി കാട്ടി നിര്‍മ്മാതാവ് നല്‍കിയ പരാതിയില്‍ പോലീസ് അന്വേഷണം നടത്തുകയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.