തിരുവനന്തപുരം: ശബരിമല കര്‍മ്മ സമിതി നടത്തിയ ഹര്‍ത്താലിനിടെ നെടുമങ്ങാട് അക്രമം നടത്തിയ കേസിലെ പ്രതിയെ ഒളിപ്പിക്കാന്‍ ശ്രമിച്ച ആര്‍എസ്എസ് നേതാവ് അറസ്റ്റിലായി. ആര്‍എസ്എസ് ജില്ലാ ബൗദ്ധിക ശിക്ഷ പ്രമുഖ് ആര്യനാട് ഗണപതിയാന്‍കുഴി എം വിദ്യാധരനെയാണ് നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്.
ഹര്‍ത്താല്‍ ദിവസത്തില്‍ നെടുമങ്ങാട് പോലീസ് സ്റ്റേഷന് സമീപവും കച്ചേരി ജംക്ഷനില്‍ സിപിഎം പ്രവര്‍ത്തകര്‍ക്ക് നേരെയും കൗണ്‍സിലര്‍ സാബുവിന്റെ വീടിന് നേരെയും ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്ത കേസിലെ ഒന്നാം പ്രതിയെയാണ് ഇയാള്‍ ഒളിവില്‍ കഴിയാന്‍ സഹായിച്ചത്. അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Discussion about this post