കൊല്ലം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെയും, മുഖ്യമന്ത്രി പിണറായി വിജയനെതിരെയും ആഞ്ഞടിച്ച് മുന്‍മന്ത്രി ഷിബു ബേബി ജോണ്‍. പിണറായി വിജയന് ഇന്ത്യയിലെ അവസാന കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി ആയിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
കൂടാതെ കോടിയേരി ബാലകൃഷ്ണന് ആര്‍എസ്പിയെ മതേതരത്വം പഠിപ്പിക്കേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനസംഘം മുതല്‍ പിഡിപി വരെയുള്ള സംഘടനകളുമായി സഖ്യത്തില്‍ ഏര്‍പ്പെട്ട ഏക പ്രസ്ഥാനം സിപിഎം ആണ്. അത് കൊണ്ട് തന്നെ അവരുടെ നേതാവായ കോടിയേരിയില്‍ നിന്ന് മതേതരത്വം പഠിക്കെണ്ട ഗതികേട് ആര്എസ്പിയ്ക്ക് ഇല്ലെന്ന് ഷിബു ബേബി ജോണ്‍ വ്യക്തമാക്കി.
ബിജെപി പരസ്യമായി വര്‍ഗ്ഗീയത പറയുമ്പോള്‍ സിപിഎം പരസ്യമായി മതേതരത്വം പറയുകയും എന്നാല്‍ അവരുടെ ഒരോ ശ്വാസത്തിലും വര്‍ഗ്ഗീയത നിഴലിച്ച് നില്ക്കുന്നു. ഇതിനു ഉദാഹരണമാണ് ന്യൂനപക്ഷത്തെ ലക്ഷ്യം വെച്ച് കൊണ്ട് ആര്‍എസ്പിയെയും ആര്‍എസ്പി നേതാക്കള്‍ക്കെതിരെയും ബിജെപി ബാദ്ധവം ആരോപിക്കുന്നത്.
Discussion about this post