തിരുവനന്തപുരം: സെക്രട്ടേറിയേറ്റിനു മുന്നില്‍ ബിജെപി നടത്തി വരുന്ന നിരാഹാര സമരം ഇന്ന് രാവിലെ അവസാനിപ്പിക്കും. 49ാം ദിവസമായ ഇന്ന് രാവിലെ 10.30നാണ് സമരം അവസാനിപ്പിക്കുന്നത്. സംസ്ഥാന ജനറല്‍ സെക്രട്ടറി എഎന്‍ രാധാകൃഷ്ണന് തുടക്കം കുറിച്ച നിരാഹരം സമരം ഇപ്പോള്‍ നയിക്കുന്നത് ദേശീയ നിര്‍വ്വാഹക സമിതി അംഗം പികെ കൃഷ്ണദാസാണ്. എന്നാല്‍ ബിജെപിക്ക് തുടക്കത്തിലെ ആവേശം, ഒടുക്കം വരെ നിലനിര്‍ത്താനായില്ല.
യുവതികള്‍ ദര്‍ശനം നടത്തിയതും, രണ്ടാം നിര നേതാക്കള്‍ സമരം നയിക്കാനെത്തിയതും പ്രവര്‍ത്തകരുടെ വീര്യം കെടുത്തി. തുടര്‍ച്ചയായ ഹര്‍ത്താലുകളും തിരിച്ചടിയായി. സമരത്തില്‍ ചില ഏറ്റകുറച്ചിലുണ്ടായെങ്കിലും ശബരിമല തീര്‍ത്ഥാടനത്തെ അട്ടിമറിക്കാനുള്ള സര്‍ക്കാരിന്റെ ശ്രമത്തെ തുറന്നു കാട്ടാനായെന്നാണ് ബിജെപിയുടെ അവകാശ വാദം.
അതേസമയം, ശബരിമല കര്‍മ്മ സമിതിയുടെ ആഭിമുഖ്യത്തില്‍ വൈകിട്ട് പുത്തരികണ്ടം മൈതാനിയില്‍ അയ്യപ്പഭക്ത സംഗമം സംഘടിപ്പിക്കും.
Discussion about this post