തൃശ്ശൂര്‍: ശബരിമല യുവതീ പ്രവേശനത്തിനെതിരെ ശബരിമല കര്‍മ്മസമിതിയുടെയും വിവിധ സംഘപരിവാര്‍ സംഘടനകളുടെയും നേതൃത്വത്തില്‍ നടന്ന പ്രതിഷേധ സമരത്തിനിടെ ജയിലിലായ പ്രവര്‍ത്തകരെ പുറത്തിറക്കാന്‍ സംഭാവന ചോദിച്ചെത്തിയ കര്‍മ്മസമിതി അധ്യക്ഷ കെപി ശശികലയുടെ ശതം സമര്‍പ്പയാമി വീഡിയോയെ ട്രോളി സൈബര്‍ലോകം.
പ്രവര്‍ത്തകരെ ജയിലില്‍ നിന്നിറക്കാന്‍ സംഭാവന ആവശ്യപ്പെട്ട് കഴിഞ്ഞവദിവസമാണ് കെപി ശശികല രംഗത്തെത്തിയത്. ‘ശതം സമര്‍പ്പയാമി’ എന്ന പേരിലാണ് സംഭാവന ആവശ്യപ്പെടുന്നത്. 10 പൈസ ഭണ്ഡാരത്തില്‍ ഇടരുത് എന്നു പറഞ്ഞവര്‍ 100 രൂപക്ക് സമര്‍പ്പായാമി നടത്തുകയാണെന്നാണ് ട്രോളന്‍മാര്‍ പരിഹസിക്കുന്നു.
കേസ് നടത്താനും പ്രവര്‍ത്തകരെ പുറത്തിറക്കാനും എല്ലാ അയ്യപ്പ ഭക്തന്മാരുടെയും വീടുകളില്‍ നിന്ന് 100 രൂപ വീതം നല്‍കണമെന്ന് ശശികല വീഡിയോയില്‍ പറയുന്നു.
ഒരു നൂറു രൂപയെങ്കിലും ഇതിനായി ഉപയോഗിക്കു, നിങ്ങളുടെ പങ്കിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ ഒരു ചലഞ്ചായി മറ്റുള്ളവരിലേക്ക് എത്തിക്കൂ’ എന്നും ശശികല വീഡിയോയില്‍ ആവശ്യപ്പെടുന്നു. കഴിഞ്ഞ ദിവസം വീഡിയോ പുറത്തിറങ്ങിയതോടെ ട്രോളന്‍മാര്‍ റിസര്‍ച്ച് തുടങ്ങി.
‘ഞാന്‍ (സ്വയം) 100 സമര്‍പ്പിക്കുന്നു’ എന്നാണ് ശതം സമര്‍പ്പയാമി എന്നതിന്റെ യഥാര്‍ത്ഥ സംസ്‌കൃത അര്‍ത്ഥം എന്ന് അവര്‍ കണ്ടെത്തി. ശബരിമലയില്‍ കാണിക്കയിടരുതെന്ന് ആവശ്യപ്പെട്ടവരാണ് ഇപ്പോള്‍ ശതം സമര്‍പ്പയാമിയുമായി പിരിവിന് ഇറങ്ങുന്നതെന്നതെന്ന് ട്രോളുകാരും രാഷ്ട്രീയ എതിരാളികളും പരിഹസിച്ചു.
സംസ്‌കൃതത്തില്‍ തെണ്ടിയാല്‍ മനസിലാകില്ലെന്ന് കരുതിയോ, ജയിലില്‍ കിടക്കുന്ന മിത്രങ്ങളെ പുറത്തിറക്കാന്‍ പണം പിരിക്കുന്നത് ഇത്ര വലിയ തെറ്റോ. ധീരയോദ്ധാക്കളായ സുമേഷ് കാവിപ്പടയെയും പീതാംബരന്‍ കാവിപ്പടയേയും പുറത്തിറക്കൂ… തുടങ്ങി ട്രോളുകളുമായി സമൂഹമാധ്യമങ്ങള്‍ കളം നിറയുകയാണ്. ട്രോളുകള്‍ കാണാം.
Discussion about this post