തിരുവനന്തപുരം: വൈദ്യുതി ചാര്‍ജ് വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച് തീരുമാനമായിട്ടില്ലെന്ന് വൈദ്യുത മന്ത്രി എംഎം മണി. ചാര്‍ജ് വര്‍ധനവ് റെഗുലേറ്ററി കമ്മീഷന്റെ പരിഗണനയിലാണ്. വൈദ്യുതി നിരക്കില്‍ ഭാരിച്ച വര്‍ധനവുണ്ടാകില്ലെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് വൈദ്യുതി ചാര്‍ജ് വര്‍ധനവ് ഉടന്‍ ഉണ്ടാകുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
Discussion about this post