ഇടുക്കി: വിനോദയാത്രാ സംഘത്തിന്റെ ബസ് തടഞ്ഞ് രേഖകള്‍ പരിശോധിച്ച സംഭവത്തില്‍ ശബരിമല കര്‍മ സമിതി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു നീക്കി. ഇരുപതിലധികം പേര് അടങ്ങുന്ന കര്‍മ്മ സമിതി പ്രവര്‍ത്തകരെയാണ് അറസ്റ്റ് ചെയ്തു നീക്കിയത്.
വിനോദയാത്രക്കായി തമിഴ്നാട്ടില്‍ നിന്നും വന്ന സ്ത്രീകളുള്‍പ്പടെയുള്ള സംഘത്തിന്റെ ബസാണ് കര്‍മ്മ സമിതി പ്രവര്‍ത്തകര്‍ തടഞ്ഞത്. ശബരിമലയിലേക്ക് സ്ത്രീകളെ കൊണ്ടുവരാനെത്തിയതെന്ന് ആരോപിച്ചായിരുന്നു ശബരിമല കര്‍മസമിതി ഏറെ നേരം പുല്ലുമേട്ടില്‍ ടൂറിസ്റ്റ് ബസ്സ് തടഞ്ഞിട്ടത്. ഗവിയിലേക്ക് പോവുകന്നതിനിടെയാണ് ബസ് തടഞ്ഞിട്ടത്.
ഏറെ നേരം ബസ്സ് തടഞ്ഞിടുകയും സംശയം മാറ്റാതെ ഇവരെ മുന്നോട്ട് പോകാന്‍ അനുവദിക്കില്ലെന്നായിരുന്നു കര്‍മസമിതിയുടെ നിലപാട്. പോലീസ് സ്ഥലത്തെത്തിയെങ്കിലും രേഖകള്‍ പരിശോധിക്കാതെ മടങ്ങില്ലെന്ന നിലപാടില്‍ കര്‍മസമിതി പ്രവര്‍ത്തകര്‍ ഉറച്ചുനിന്നു. രേഖകള്‍ പൂര്‍ണമായും പരിശോധിച്ച ശേഷമാണ് ബസ് വിട്ടയച്ചത്.
Discussion about this post