ശബരിമല ദര്‍ശനത്തിനെത്തിയ സ്ത്രീകളുടെ പട്ടിക; ഉന്നത നീതി പീഠത്തിന് മുന്നില്‍ കേരളത്തെയാകെ അപമാനിക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്; മുല്ലപ്പള്ളി രാമചന്ദ്രന്‍

സുപ്രീംകോടതിയില്‍ യുവതികളുടെ പട്ടിക നല്‍കിയതില്‍ നിഗൂഢമായ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നും അദ്ദേഹം വിമര്‍ശിച്ചു

മലപ്പുറം: ശബരമലയില്‍ ദര്‍ശനത്തിനെത്തിയ സ്ത്രീകളുടെ ലിസ്റ്റ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഈ ലിസ്റ്റില്‍ പുരുഷന്‍മാരുടെ പേരുകള്‍ കണ്ടെത്തിയതിനെതിരെ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഉന്നത നീതി പീഠത്തിന് മുന്നില്‍ കേരളത്തെയാകെ അപമാനിക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചതെന്ന് മുല്ലപ്പള്ളി കുറ്റപ്പെടുത്തി.

കൂടാതെ സുപ്രീംകോടതിയില്‍ യുവതികളുടെ പട്ടിക നല്‍കിയതില്‍ നിഗൂഢമായ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നും അദ്ദേഹം വിമര്‍ശിച്ചു. പ്രശ്‌നങ്ങള്‍ സൃഷ്ടിച്ച് കേരളത്തെ കലാഭൂമിയാക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും മുല്ലപ്പള്ളി ആരോപിച്ചു.

Exit mobile version