കോട്ടയം: കോട്ടയം കാഞ്ഞിരപ്പള്ളിയ്ക്ക് വെല്ലുവിൡയായി മഞ്ഞപ്പിത്തം പടര്‍ന്നു പിടിക്കുന്നു. ഭൂരിഭാഗം വിദ്യാര്‍ത്ഥികള്‍ക്കാണ് അസുഖം പിടിപ്പെടുന്നത്. ഇതോടെ ആരോഗ്യവകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി. കഴിഞ്ഞ ഒരാഴ്ചക്കിടയില്‍ കാഞ്ഞിരപ്പള്ളിയില്‍ എട്ട് പേര്‍ക്ക് മഞ്ഞപിത്തം ബാധിച്ചതായി ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചു.
സ്കൂള്‍ വിദ്യാര്‍ത്ഥികളാണ് രോഗം ബാധിച്ചവരെല്ലാം. സ്വകാര്യ ആശുപത്രികളിലടക്കം മഞ്ഞപ്പിത്തം ലക്ഷണത്തോടെ ഒട്ടേറെപ്പേര്‍ ചികില്‍സയിലുമുണ്ട്. രോഗം പടര്‍ത്തുന്ന സാഹചര്യങ്ങളില്‍ ഭക്ഷണ വില്പന നടത്തുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
വഴിയോര ശീതളപാനീയ വില്പനശാലകള് താല്‍ക്കാലികമായി ‘നിരോധിക്കണമെന്ന് പഞ്ചായത്തിനോട് ആവശ്യപ്പെട്ടു. ഈ ആവശ്യം ശക്തമാവുകയാണ്. രോഗം പടരുന്ന സാഹചര്യത്തില്‍ സ്കൂളുകള്‍ കേന്ദ്രീകരിച്ച് വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി രോഗപ്രതിരോധ ബോധവത്കരണ ക്ലാസുകള്‍ നടത്തും. രോഗ ലക്ഷണം കണ്ടാല്‍ ഉടന്‍ വൈദ്യ സഹായം തേടണം എന്നും ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Discussion about this post