തിരുവനന്തപുരം: ശബരിമല വിഷയവുമായി ബന്ധപ്പെട്ട് സെക്രട്ടറിയേറ്റിനു മുന്നില്‍ നടന്നു വന്ന ബിജെപിയുടെ നിരാഹാര സമരം അവസാനിപ്പിച്ചിട്ടില്ലെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ പികെ കൃഷ്ണദാസ്. സമരം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് പാര്‍ട്ടി ഇന്ന് തീരുമാനം എടുക്കുമെന്നാണ് കരുതുന്നതെന്നും കൃഷ്ണദാസ് പറഞ്ഞു.
കൂടാതെ, ശബരിമലയില്‍ ദര്‍ശനം നടത്തിയ യുവതികളുടെ എണ്ണം സംബന്ധിച്ച് കള്ളക്കണക്ക് പറഞ്ഞ സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്നും കൃഷ്ണദാസ് ആരോപിച്ചു. സുപ്രീംകോടതിയെ പോലും തെറ്റിദ്ധരിപ്പിച്ച പിണറായി വിജയന് മുഖ്യമന്ത്രിയായി തുടരാന്‍ ധാര്‍മ്മികതയില്ലെന്നും പിണറായി രാജി വയ്ക്കണമെന്നും കൃഷ്ണദാസ് ആവശ്യപ്പെട്ടു. സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ വിധി പകല്‍ വെളിച്ചത്തില്‍ നടപ്പാക്കാന്‍ കഴിയാത്ത സര്‍ക്കാരാണിത്. ജനങ്ങളുടെ കോടതിയില്‍ ഇടത് സര്‍ക്കാരിന് മാപ്പ് ലഭിക്കില്ലെന്നും കൃഷ്ണദാസ് പറഞ്ഞു.
ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം പികെ കൃഷ്ണദാസാണ് സെക്രട്ടറിയേറ്റ് പടിക്കല്‍ നടത്തിവരുന്ന നിരാഹാര സമരം ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്നത്. കഴിഞ്ഞ പതിനൊന്ന് ദിവസങ്ങളായി നിരാഹാര സമരം നടത്തിവരികയായിരുന്ന മഹിളാ മോര്‍ച്ച സംസ്ഥാന അദ്ധ്യക്ഷ പ്രൊഫസര്‍ വിടി രമയെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയതിനെ തുടര്‍ന്നാണ് കൃഷ്ണദാസ് ഏറ്റെടുത്തത്.
Discussion about this post