തിരുവനന്തപുരം: ശബരിമലയില്‍ ദര്‍ശനം നടത്തിയ യുവതികളുടെ കണക്കു സംബന്ധിച്ച പട്ടികയെപ്പറ്റി അറിയില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. പാര്‍ട്ടി ഇത്തരം കണക്കുകള്‍ സൂക്ഷിക്കാറില്ല. ഇത്തരം കണക്കുകള്‍ സര്‍ക്കാരിന്റെ കൈവശമാണെന്നും അദ്ദേഹം പറഞ്ഞു.
കൂടാതെ, ആലപ്പാട് കരിമണല്‍ ഖനനം നിര്‍ത്തണമെന്ന് ആരും പറഞ്ഞിട്ടില്ലെന്നും കാനം കൂട്ടിച്ചേര്‍ത്തു. ഖനനം നടത്തുമ്പോഴുള്ള മാനദണ്ഡങ്ങള്‍ ഐആര്‍ഇ പാലിക്കുന്നുണ്ടോ എന്നതാണ് പ്രശ്നം. ഇക്കാര്യങ്ങള്‍ സര്‍ക്കാര്‍ പരിശോധിക്കുകയാണ് വേണ്ടതെന്നും കാനം വ്യക്തമാക്കി.
Discussion about this post