പത്തനംതിട്ട: സുപ്രിംകോടതിയുടെ യുവതി പ്രവേശന വിധി നടപ്പാക്കുന്നതിന്റെ മറവില്‍ സര്‍ക്കാര്‍ തന്ത്രിയെയും പന്തളം കൊട്ടാരത്തെയും അപമാനിച്ചുവെന്ന് പന്തളം കൊട്ടാരം സെക്രട്ടറി നാരായണവര്‍മ്മ.
യുവതി പ്രവേശന വിധി നടപ്പാക്കുന്നതിന്റെ മറവില്‍ ദേവന്റെ പിതൃസ്ഥാനീയനായ തന്ത്രിയെയും അയ്യപ്പന്റെ പിതൃസ്ഥാനം വഹിക്കുന്ന കൊട്ടാരത്തെയും സര്‍ക്കാര്‍ അപമാനിച്ചു. സംസ്കാരം ഉള്ളത് കൊണ്ടാണ് പ്രതികരിക്കാതിരുന്നത്. ജനങ്ങള്‍ അത് തിരിച്ചറിഞ്ഞിട്ടുണ്ട്. എന്തും നേരിടാനുള്ള വിശാല മനസ്ഥിതി പന്തളം കൊട്ടാരത്തിനും തന്ത്രി കുടുംബത്തിനുമുണ്ട്. സന്തോഷം നല്കിയ തീര്‍ത്ഥാടന കാലമല്ല കഴിഞ്ഞു പോയതെന്നും കൊട്ടാരം സെക്രട്ടറി പറഞ്ഞു.
Discussion about this post