തിരുവനന്തപുരം: സര്‍ക്കാര്‍ ജോലിക്കാരില്‍ പലരും ഉഴപ്പന്‍മാരാണെന്ന് ഒരു തോന്നല്‍ പലര്‍ക്കുമുണ്ട്. എന്നാല്‍ തന്റെ കീഴ് ജീവനക്കാരുടെ കള്ളപ്പണി നേരിട്ട് കണ്ട് ബോധ്യപ്പെട്ടിരിക്കുന്നു തിരുവനന്തപുരം മേയര്‍ വികെ പ്രശാന്ത്. നങ്ങള്‍ക്കു കോര്‍പറേഷന്‍ ഓഫീസില്‍ നിന്ന് സമയത്തു സേവനങ്ങള്‍ ലഭിക്കാന്നില്ലെന്ന പരാതി അന്വേഷിക്കാന്‍ ചെന്നതായിരുന്നു അദ്ദേഹം.
ഉള്ളൂരിലെ സോണല്‍ ഓഫീസില്‍ രാവിലെ 10.30 ന് അപ്രതീക്ഷിത സന്ദര്‍ശത്തിനെത്തിയപ്പോള്‍ സുപ്രധാന സീറ്റുകളിലെ രണ്ട് ഉദ്യോഗസ്ഥരെ കാണാനില്ല. ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ ‘ദാ എത്തി’ എന്നു മറുപടി.
എന്നാല്‍ പിന്നീട് മനസിലായി ഉദ്യോഗസ്ഥര്‍ ഉടായിപ്പ് കളിക്കുകയാണെന്ന്. എന്നിട്ടും അദ്ദേഹം കുറെ നേരം കാത്തിരുന്നു ഉദ്യോഗസ്ഥരെത്തിയില്ല.. ഒടുവില്‍ ഹാജര്‍ ബുക്കില്‍ അവധി മാര്‍ക്ക് ചെയ്യാന്‍ ചാര്‍ജ് ഓഫീസറോടു നിര്‍ദേശിച്ചു മേയര്‍ മടങ്ങി. മാത്രമല്ല രാവിലെ 10.15 നു ശേഷം എത്തുന്നവര്‍ക്കു പകുതി ദിവസത്തെ അവധി മാര്‍ക്ക് ചെയ്യാന്‍ എല്ലാ ചാര്‍ജ് ഓഫീസര്‍മാരോടും മേയര്‍ നിര്‍ദേശിച്ചു.
സോണല്‍ ഓഫീസിലെ സര്‍വ്വീസുകളെ കുറിച്ച് നാട്ടുകള്‍ നിരന്തം പരാതികള്‍ പറയാറുണ്ട്. അടിസ്ഥാന സൗകര്യമൊരുക്കുന്നതിനായി സോണല്‍ ഓഫീസിന് അടുത്തിടെ 30 ലക്ഷം രൂപ അനുവദിച്ചിരുന്നു. ഇതിന്റെ പുരോഗതി അറിയാനായി എത്തിയപ്പോഴാണ് രണ്ടു ക്ലര്‍ക്കുമാര്‍ സീറ്റില്‍ ഇല്ലെന്ന് കണ്ടെത്തിയത്.
സുപ്രധാന സീറ്റുകളില്‍ ജോലി നോക്കുന്നവരാണെങ്കിലും മിക്ക ഉദ്യോഗസ്ഥരും സമയത്ത് ഓഫീസിലെത്താറില്ലെന്നതു സ്ഥിരം പരാതിയാണ്. ഒന്നുകില്‍ ഹാജര്‍ മാര്‍ക്ക് ചെയ്ത ശേഷം സ്വകാര്യ ആവശ്യങ്ങള്‍ക്കു പോകും. അല്ലെങ്കില്‍ സംഘടനാ പ്രവര്‍ത്തനത്തിന്റെ പേരില്‍ മുങ്ങും. രണ്ടും മൂന്നും ദിവസത്തെ ഹാജര്‍ ഒരുമിച്ചു രേഖപ്പെടുത്തുന്നവരുമുണ്ടെന്നതു പരസ്യമായ രഹസ്യമാണ്.
Discussion about this post