കോട്ടയം: പോലീസിനെതിരെ തിരിഞ്ഞ് നവോഥാനകേരളം ശബരിമലയിലേക്ക് ഫേസ്ബുക്ക് കൂട്ടായ്മ. തങ്ങളെ പോലീസ് പറഞ്ഞ് വഞ്ചിച്ചുവെന്ന് കൂട്ടായ്മ വ്യക്തമാക്കി. ഇന്ന് ദര്‍ശനം സാധ്യമാക്കാമെന്ന് പോലീസ് ഉറപ്പ് നല്‍കിയിരുന്നതായും ഇവര്‍ അറിയിച്ചു. പോലീസ് ഉന്നതരും രാഷ്ട്രീയ നേതാക്കളും ദര്‍ശനത്തിന് ഉറപ്പ് നല്‍കിയിരുന്നുവെന്നും ശ്രേയസ് കണാരന് അറിയിച്ചു.
അതേസമയം, ദര്‍ശനം നടത്തുന്നതിന് ശബരിമലയില്‍ എത്തിയ രേഷ്മ നിശാന്തിനേയും ഷാനിലയേയും മടക്കി അയച്ചിരുന്നു. 2 പ്രാവശ്യവും പോലീസ് ഇവരോട് അവഗണന കാണിച്ചെന്ന് കൂട്ടായ്മ പറയുന്നു. ഇന്ന് പുലര്‍ച്ചയോടെ പോലീസ് കണ്ട്രോള് റൂമില്‍ വീണ്ടും ഇവര്‍ എത്തി. എന്നാല്‍, സന്നിധാനത്തേക്കുള്ള യാത്രയില്‍ സുരക്ഷ നല്‍കാനാവില്ലെന്ന് പറഞ്ഞ് പോലീസ് മടക്കി അയക്കുകയായിരുന്നു.
ഇന്ന് തന്നെ കൂടുതല്‍ സ്ത്രീകള്‍ എത്തുമെന്ന് ശ്രേയസ് കണാരന് അറിയിച്ചു.
Discussion about this post