കൊടുങ്ങല്ലൂര്‍: മുനമ്പത്ത് നിന്നും ഓസ്ട്രേലിയക്കും ന്യൂസിലാന്റിലേക്കും അനധികൃതമായി കടക്കാന്‍ ശ്രമിച്ച സംഘത്തിലെ രണ്ട് പേരെ പോലീസ് പിടികൂടി. ഡല്‍ഹി സ്വദേശികളായ ദീപക്, പ്രഭു എന്നിവരെയാണ് ഡല്‍ഹിയില്‍ നിന്ന് കേരളാ പോലീസ് പിടികൂടിയത്.
കഴിഞ്ഞ ദിവസം ബോട്ടില്‍ കയറാന്‍ കഴിയാതിരുന്ന ഇവരെ ഡല്‍ഹിയിലെ മന്ദഗിരി കോളനിയില്‍ നിന്നാണ് പിടികൂടിയത്. ഇവരെ ചോദ്യം ചെയ്തതില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചെന്ന് പോലീസ് വ്യക്തമാക്കി.
ഇത്തരത്തില്‍ വിദേശത്തേക്ക് കടത്തുന്നതിനായി ഒന്നരലക്ഷം രൂപയാണ് ഒരാളില്‍ നിന്നും വാങ്ങിയതെന്ന് പിടിയിലായ ദീപക് മൊഴി നല്കി. ഇവരെ പിന്നീട് കേരളത്തിലേക്ക് കൊണ്ടുവരും. ഇവരെ പോലെ ഇരുപതോളം പേര് ബോട്ടില്‍ കയറാനാവാതെ തിരിച്ച് പോയിട്ടുണ്ടെന്നാണ് വിവരം. അതേസമയം ഇരുവരുടെയും ഭാര്യമാരും കുട്ടികളും ന്യുസിലാന്റിലേക്കുള്ള ബോട്ടില്‍ കയറിയിട്ടുണ്ട്.
കഴിഞ്ഞ ഞായറാഴ്ചയാണ് മുനമ്പത്ത് നിന്ന് മനുഷ്യക്കടത്ത് നടന്നതായി പോലീസ് സ്ഥിരീകരിച്ചത്.
Discussion about this post