തട്ട: വീട് തീയിട്ടു നശിപ്പിക്കാന്‍ ശ്രമിച്ചു. വീടിനുള്ളില്‍ തൊട്ടിലില്‍ കിടന്നുറങ്ങിയ 30 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ രക്ഷപ്പെടുത്തിയത് ഭാഗ്യം കൊണ്ട് മാത്രം എന്ന് നാട്ടുകാര്‍ പറയുന്നു. ഇടമാലി മുരളി മുകേഷ് ഭവനില്‍ ഓമനയുടെ വീടാണ് നശിപ്പിക്കാന്‍ ശ്രമിച്ചത്.
തീ പടര്‍ന്നു പിടിക്കുന്നതിനു സമീപത്തായി ശ്വാസംമുട്ടിയ കുഞ്ഞിന് പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സ നല്‍കി. ഇന്നലെ ഉച്ചയ്ക്ക് 12ന് ആണ് സംഭവം. വീട്ടില്‍ ആരും ഇല്ലാതിരുന്ന സമയത്ത് മുറിയിലെ കട്ടിലില്‍ ഉണ്ടായിരുന്ന തുണിയിലേക്ക് ജനാല വഴി ആരോ തീയിട്ടാണ് ആക്രമണം. തുണി കത്തുന്ന മണം വന്നപ്പോള്‍ നാട്ടുകാരും വീട്ടിലെ അംഗവും ഓടി എത്തി തീ അണയ്ക്കുകയായിരുന്നു. വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കി. എന്നാല്‍ കട്ടിലിനരികില്‍ കെട്ടിയ തൊട്ടിലിലാണ് കുഞ്ഞ് കിടന്നിരുന്നത്. വീട്ടുകാര്‍ അറിയാന്‍ വൈകിയിരുന്നെങ്കില്‍ കുഞ്ഞിന്റെ ജീവന്‍ തന്നെ അപകടത്തിലാകുമായിരുന്നു.