തിരുവനന്തം: ഇന്നലെ സുപ്രീം കോടതിയില്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച 51 യുവതികളുടെ പട്ടികയില്‍ നിരവധി പിഴവുകള്‍ പറ്റിയിട്ടുണ്ടെന്ന് ആരോപണം ഉയരുന്നു. ശബരിമല ദര്‍ശനം നടത്തിയ യുവതികളുടെ പട്ടികയില്‍ പുരുഷന്റെ പേരും ഉണ്ടെന്ന് പുതിയ വാര്‍ത്തകള്‍. എന്നാല്‍ ഇക്കാര്യത്തില്‍ തനിക്ക് തെറ്റുപറ്റിയെന്ന് പട്ടികയിലെ പുരുഷപേരുകാരനായ പരന്ജ്യോതി പറഞ്ഞു.
ഓണ്‍ലൈനില്‍ 29ന് ആദ്യം ബുക്ക് ചെയ്തത് സ്ത്രീ എന്നുപറഞ്ഞാണ്. പുരുഷന് എന്ന് രേഖപ്പെടുത്തി പരന്ജ്യോതി 30ന് വീണ്ടും ബുക്കിങ് നടത്തിയിരുന്നു. 29ന് ദര്‍ശനത്തിനെത്തിയപ്പോള്‍ തെറ്റുപറ്റിയെന്ന് പോലീസിനെ അറിയിച്ചതിനാല്‍ തടഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയില്‍ ദര്‍ശനം നടത്തിയ യുവതികളെന്ന പേരില്‍ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്കിയ പട്ടികയില്‍ ഗുരുതര അപാകതകള്‍ പുറത്തുവന്നിരുന്നു. സര്‍ക്കാര്‍ തയാറാക്കിയ പട്ടികയില്‍ പുരുഷന് ഉള്‍പ്പെട്ടെന്ന വാര്‍ത്തയ്ക്കാണ് ഇപ്പോള്‍ വ്യക്തത വന്നത്.
അതേസമയം പോലീസിന്റെ പിഴവാണ് അപാകതയ്ക്ക് കാരണമെന്നാണ് ചെന്നൈ സ്വദേശി ഷീല സാക്ഷ്യപ്പെടുത്തുന്നത്. ബുക്ക് ചെയ്ത രേഖ പ്രകാരം 48 വയസാണങ്കിലും തന്റെ യഥാര്‍ത്ഥ പ്രായം 52 ആണെന്ന് പമ്പയില്‍ പോലീസിനെ അറിയിച്ചപ്പോള്‍ തിരുത്തിയില്ലെന്നാണ് യുവതിയുടെ പരാതി. ബുക്കിങ് സമയത്ത് നല്കിയ തിരിച്ചറിയല്‍ രേഖകളുടെ അടിസ്ഥാനത്തിലുള്ള വസ്തുതകള്‍ മാത്രമാണ് പട്ടികയിലെന്നാണ് സുപ്രീംകോടതിയിലെ സര്‍ക്കാര്‍ അഭിഭാഷകന് ജി പ്രകാശിന്റെ പ്രതികരണം.
Discussion about this post