നിലയ്ക്കല്‍: ഇന്ന് മണ്ഡലകാലം അവസാനിക്കും. അതേസമയം ഇന്ന് പുലര്‍ച്ചെ ശബരിമല ദര്‍ശനത്തിനെത്തിയ 2 യുവതികളെ പോലീസ് തിരിച്ചയച്ചു. നിലയ്ക്കലില്‍ എത്തിയ രേഷ്മ, ഷാനില എന്നിവരെ നിലയ്ക്കലില്‍ വച്ച് തന്നെ പോലീസ് തടഞ്ഞത്. തുര്‍ന്ന് ഇരുവരെയും കണ്ട്രോള് റൂമിലേക്ക് മാറ്റി.
2 ദിവസം മുമ്പ് ദര്‍ശനത്തിനെത്തിയ യുവതികളെ നീലിമലയില്‍ പ്രതിഷേധക്കാര്‍ തടഞ്ഞ് പോലീസ് തിരിച്ചച്ചിരുന്നു. എന്നാല്‍ ദര്‍ശനത്തിന് പോയേ തീരൂവെന്നു രണ്ടുപേരും പറഞ്ഞതിനെ തുടര്‍ന്ന് 6 മണിയോടെ ഇരുവരെയും പമ്പയിലേക്ക് കൊണ്ടുപോകാമെന്ന് പോലീസ് അറിയിച്ചു. എന്നാല്‍ പമ്പയിലേക്ക് പോകുന്നതിന് പകരം ഇരുവരെയും പോലീസ് എരുമേലിയിലേക്ക് മടക്കി അയക്കുകയായിരുന്നു.
നിലയ്ക്കല്‍ മുതല്‍ സന്നിധാനം വരെ പല സ്ഥലങ്ങളിലായി ശബരിമല കര്‍മ്മസമിതിയുടെയും മറ്റ് സംഘപരിവാര്‍ സംഘടനകളുടെയും നേതൃത്വത്തില്‍ സ്ത്രീകളും പുരുഷന്മാരുമടങ്ങിയ വിവിധ ഗ്രൂപ്പുകളായി പ്രതിഷേധക്കാര്‍ തമ്പടിച്ചിട്ടുണ്ട്. ഇവരെ മറികടന്ന് സന്നിധാനത്തെത്തുക ഏറെ ശ്രമകരമാണ്. ഇതിനാല്‍ തന്നെ ഇരുവരെയും ദര്‍ശനത്തിനായി കൊണ്ടുപോകുക പ്രശ്നങ്ങള്‍ക്ക് ഇടയാക്കുമെന്ന് പോലീസ് പറയുന്നു.
Discussion about this post