തിരുവനന്തപുരം: ശബരിമലയില്‍ യുവതീ പ്രവേശത്തിനെതിരെ ശബരിമല കര്‍മ്മസമിതിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ സമരത്തിനിടെ അക്രമം നടത്തി അറസ്റ്റിലായ കര്‍മ്മസമതി പ്രവര്‍ത്തകരെ ജയിലില്‍ നിന്നിറക്കാന്‍ സംഭാവന ആവശ്യപ്പെട്ട് കര്‍മ്മസമിതി അധ്യക്ഷ കെപി ശശികല.
‘ശതം സമര്‍പ്പയാമി’ എന്ന പേരിലാണ് സംഭാവന ആവശ്യപ്പെടുന്നത്.സംഘര്‍ഷത്തിന്റെ തീച്ചൂളയിലേക്കിറങ്ങിയ യോദ്ധാക്കളില്‍ 10000 ത്തോളം പേരിന്നും ജയിലിലാണ്.
ഇവരെ ജയിലില്‍ നിന്നിറക്കുന്നതിനുള്ള ദ്രവ്യശേഖരണത്തില്‍ അയ്യപ്പ ഭക്തര്‍ പങ്കാളികളാകണമെന്നാണ് അഭ്യര്‍ത്ഥന.
‘ഒരു നൂറു രൂപയെങ്കിലും അയ്യപ്പനുള്ള വഴിപാടായെങ്കിലും സമര്‍പ്പിക്കണം. നിങ്ങളുടെ പങ്കിന്റെ സ്ക്രീന്‍ഷോട്ടുകള്‍ ഒരു ചലഞ്ചായി മറ്റുള്ളവരിലേക്ക് എത്തിക്കൂ’ എന്നും ശശികല വീഡിയോയില്‍ ആവശ്യപ്പെടുന്നുണ്ട്.
Discussion about this post