തിരുവനന്തപുരം: ആലപ്പാട് കരിമണല്‍ ഖനന വിഷയത്തില്‍ സര്‍ക്കാരിനെ പിന്തുണച്ച് സിപിഎം. ഖനനം പൂര്‍ണ്ണമായും നിര്‍ത്തേണ്ടതില്ല. ഖനനം നിര്‍ത്തിയാല്‍ ഐആര്‍ഇ അടച്ച് പൂട്ടേണ്ട അവസ്ഥ വരുമെന്നും അതിനാല്‍ ഖനനം പൂര്‍ണ്ണമായും നിര്‍ത്താന്‍ കഴിയില്ലെന്നും സര്‍ക്കാരിനെ പിന്തുണച്ച് സിപിഎം വ്യക്തമാക്കി. എന്നാല്‍ പ്രദേശവാസികളുടെ ആശങ്കകള്‍ പരിഹരിക്കണമെന്നും സമരം അവസാനിപ്പിക്കാന്‍ തുടര്‍ ചര്‍ച്ചകള്‍ നടത്തണമെന്നും സിപിഎം സെക്രട്ടിയേറ്റ് വ്യക്തമാക്കി.
സിപിഎം മുതിര്‍ന്ന നേതാവും ഭരണ പരിഷ്കാര കമ്മീഷന് അധ്യക്ഷനുമായി വിഎസിനെ തള്ളിയാണ് ഖനനം നിര്‍ത്താനാകില്ലെന്ന് സിപിഎം വ്യക്തമാക്കിയത്. ജനങ്ങളുടെ ആവശ്യം കണക്കിയെടുത്ത് ഖനനം താത്കാലികമായി നിര്‍ത്തണമെന്നായിരുന്നു വിഎസിന്റെ അഭിപ്രായം.
Discussion about this post