ന്യൂഡല്‍ഹി: സുപ്രീംകോടതിയില്‍ കേരള സര്‍ക്കാര്‍ സമര്‍പ്പിച്ച ശബരിമലയില്‍ ദര്‍ശനം നടത്തിയ യുവതികളുടെ പട്ടികയില്‍ രണ്ട് മലയാളികളും. 51 യുവതികളുടെ പേരുവിവരങ്ങളാണ് സര്‍ക്കാര്‍ ഇന്ന് കോടതിയില്‍ സമര്‍പ്പിച്ചത്. ബിന്ദുവിനും കനകദുര്‍ഗയ്ക്കും മുന്‍പ് ശബരിമലയില്‍ ദര്‍ശനം നടത്തിയവരുടെ പട്ടികയാണിത്.
കെ സുലോചന, കെഎസ് ശാന്തി, പത്മിനി, കസ്തൂരി, എം കലാവതി മനോഹര്‍, ചിന്ത, സുര്‍ള, വെമുല, ശാന്തി, മങ്ക ലക്ഷ്മി, കൃഷ്ണ വേണി, മന്‍ഗ, ദുര്‍ഗ ഭവാനി, അമൃത, രോഗല, മലിഗ, പുഷ്പം തുടങ്ങി 51 യുവതികളുടെ പേരുവിവരങ്ങളാണ് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചത്. ഇവരുടെ സ്വദേശം, വയസ്, ദര്‍ശനത്തിനായി ഇ-ബുക്ക് ചെയ്ത നമ്പര്‍ എന്നിവയുള്‍പ്പെടെയാണ് സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്.
ഇതില്‍ ഭൂരിപക്ഷവും തമിഴ്നാട്, ആന്ധ്രപ്രദേശ് സ്വദേശികളാണ്. രണ്ടുപേര്‍ മലയാളികളാണ്. ഭൂരിപക്ഷവും പേരും 40നും 50നും ഇടയില്‍ പ്രായമുള്ളവരാണ്.
Discussion about this post