തൃശ്ശൂര്‍: മാന്ദാമംഗലം സെന്റ് മേരീസ് പള്ളിയില്‍ നിന്ന് ഓര്‍ത്തഡോക്‌സ് – യാക്കോബായ വിഭാഗങ്ങള്‍ മാറണമെന്ന നിര്‍ദേശവുമായി കളക്ടര്‍ ടിവി അനുപമ. ഇന്നലെ ഇരു വിഭാഗങ്ങളും തമ്മിലുണ്ടായ പശ്ചാതലത്തിലാണ് കളക്ടറുടെ കര്‍ശനനിര്‍ദേശം. ഇരുവിഭാഗങ്ങളുമായി കളക്ടര്‍ നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് പള്ളിയില്‍ നിന്ന് എല്ലാവരെയും ഒഴിപ്പിക്കാന്‍ തീരുമാനിച്ചത്.
സംഘര്‍ഷത്തില്‍ പോലീസ് ഇതുവരെ 30 പേരെ അറസ്റ്റ് ചെയ്തിരുന്നു. ഓര്‍ത്തഡോക്‌സ് സഭ തൃശ്ശൂര്‍ ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ മിലിത്തിയോസാണ് ഒന്നാംപ്രതി. പള്ളിയ്ക്കകത്ത് ഇപ്പോഴും സ്ത്രീകളടക്കം നൂറോളം പേരുണ്ട്. അവര്‍ പുറത്തിറങ്ങിയാല്‍ അറസ്റ്റ് ചെയ്യാനാണ് പോലീസ് നീക്കം.
അതേസമയം, പള്ളിയുടെ ഉടമസ്ഥാവകാശത്തെക്കുറിച്ചോ അതേച്ചൊല്ലിയുള്ള കോടതിവിധിയെക്കുറിച്ചോ ഇന്ന് ചര്‍ച്ച നടത്തില്ലെന്ന് നേരത്തേ കളക്ടര്‍ വ്യക്തമാക്കിയിരുന്നു. ഇവിടെ ഇന്നലെ രാത്രി ഉണ്ടായ സംഘര്‍ഷത്തെക്കുറിച്ച് മാത്രമാണ് ചര്‍ച്ചയെന്നും കളക്ടര്‍ വ്യക്തമാക്കിയിരുന്നു.
Discussion about this post