യുവതികള്‍ പ്രവേശിച്ചതിന് പിന്നാലെ ശബരിമല നടയടച്ച സംഭവം; വിശദീകരണം നല്‍കാന്‍ കൂടുതല്‍ സമയം തേടി തന്ത്രി കണ്ഠരര് രാജീവര്

തിരുവനന്തപുരം;യുവതികള്‍ പ്രവേശിച്ചതിന് പിന്നാലെ ശബരിമല നടയടച്ച സംഭവത്തില്‍ വിശദീകരണം നല്‍കാന്‍ കൂടുതല്‍ സമയം തേടി തന്ത്രി കണ്ഠരര് രാജീവര്. വിഷയത്തില്‍ 15 ദിവസത്തിനകം വിശദീകരണം നല്‍കണമെന്നായിരുന്നു ദേവസ്വം ബോര്‍ഡ് ആവശ്യപ്പെട്ടത്. ആ സമയ പരിധി ഇന്ന് അവസാനിക്കുന്ന പശ്ചാത്തലത്തിലാണ് കൂടുതല്‍ സമയം തേടാന്‍ തന്ത്രി തീരുമാനിച്ചത്.

ബിന്ദു കനകദുര്‍ഗ എന്നിവര്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയതിന് പിന്നാലെ തന്ത്രി ശബരിമല നടയടച്ച് ശുദ്ധിക്രിയ നടത്തിയിരുന്നു. ഇത് യുവതി പ്രവേശനം അനുവദിക്കുന്ന സുപ്രീംകോടതി വിധിയുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ദേവസ്വം ബോര്‍ഡ് വിഷയത്തില്‍ വിശദീകരണം തേടിയത്.

Exit mobile version