തിരുവനന്തപുരം: ജനുവരി 2ന് ശബരിമലയില്‍ ബിന്ദുവും കനകദുര്‍ഗയും കയറി എന്ന വാര്‍ത്തക്ക് പിന്നാലെ ഹര്‍ത്താലും സംസ്ഥാനത്തുടനീളം അക്രമവും അരങ്ങേറി. ഹര്‍ത്താലില്‍ മാധ്യമ പ്രവര്‍ത്തകയെ ആക്രമിച്ച സംഘപരിവാര്‍ പ്രവര്ത്തകന് അറസ്റ്റിലായി. ശബരിമല കര്‍മ്മ സമിതിയുടെ നേതൃത്വത്തില്‍ തുടങ്ങിയ ഹര്‍ത്താലിന് ആര്‍എസ്എസ് പിന്തുണ പ്രഖ്യാപിച്ചതോടെ രംഗം വഷളാവുകയായിരുന്നു.
എന്നാല്‍ ഇയാളുടെ പേരും മാറ്റ് വിശദാംശങ്ങളും പോലീസ് പുറത്ത് വിട്ടിട്ടില്ല.
തിരുവനന്തപുരം സെക്രട്ടറിയറ്റിനു മുന്നിലാണ് കൈരളി ചാനലിലെ ക്യാമറ വുമണ്‍ ഷാജിലയെയാണ് ആക്രമിച്ചത്. ഒട്ടനവധി മാധ്യമ പ്രവര്‍ത്തകര്‍ക്കും സംഘപരിവാര്‍ ആക്രമണത്തില്‍ പരിക്കു പറ്റിയിരുന്നു.
Discussion about this post