കോഴിക്കോട്: ശബരിമലയില്‍ 51 യുവതികള്‍ ദര്‍ശനം നടത്തിയെന്ന് തെളിയിക്കുന്ന സര്‍ക്കാര്‍ റിപ്പോര്‍ട്ട് കള്ളമാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്. പിണറായി വിജയന് നീചനും നികൃഷ്ടനുമായ മുഖ്യമന്ത്രിയാണെന്ന് ഈ നടപടിയിലൂടെ ഒരിക്കല്‍ കൂടി തെളിഞ്ഞിരിക്കുന്നു എന്നും സുരേന്ദ്രന് ഫേയ്സ് ബുക്ക് പോസ്റ്റിലൂടെ കുറ്റപ്പെടുത്തി.
കള്ള റിപ്പോര്‍ട്ട് നല്‍കിയത് റിവ്യൂ പെറ്റീഷന് അട്ടിമറിക്കാനും ശബരിമലയെ തകര്‍ക്കാനുമാണ്. കള്ള റിപ്പോര്‍ട്ട് നല്കി സുപ്രീംകോടതിയെ തെറ്റിദ്ധരിപ്പിച്ച ഡിജിപിയ്ക്കെതിരെ കണ്ട്ംപ്റ്റ് ഓഫ് കോര്‍ട്ടിന് കേസ്സെടുക്കണം. ഒരു തരത്തിലും ശബരിമലയെ നിലനില്ക്കാന് അനുവദിക്കില്ലെന്ന സര്‍ക്കാരിന്റെ നിലപാടാണ് ഇതു തെളിയിക്കുന്നതെന്നും കെ സുരേന്ദ്രന് പറഞ്ഞു.
Discussion about this post