തൃശ്ശൂര്‍: കാന്‍സര്‍ രോഗ ബാധിതയായ തൃശ്ശൂരിലെ പനമുക്ക് സ്വദേശി പ്രിയ സുമനസ്സുകളുടെ സഹായം തേടുന്നു. അച്ഛനും അമ്മയ്ക്കുമൊപ്പമാണ് പ്രിയ മാധവന്‍ താമസിക്കുന്നത്. ശാരീരികമായി അനുഭവപ്പെട്ട അസ്വസ്തകളുടെ കാരണത്തിന് ചികിത്സ തേടിയപ്പോഴാണ് പ്രിയയ്ക്ക് കാന്‍സര്‍ ആണെന്ന് ഡോക്ടര്‍മാര്‍ വിധി എഴുതിയത്.
തുടര്‍ ചികിത്സയ്ക്കുള്ള സഹായം തേടിയിരിക്കുകയാണ് പ്രിയ ഇപ്പോള്‍. രോഗാവസ്ഥയുണ്ടാക്കുന്ന വേദനകളെയെല്ലാം മറന്ന് പ്രിയ തന്നെ തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ സുഹൃത്തുക്കളുടെ സഹായം തേടിയാണ് ചികിത്സ മുന്നോട്ടുകൊണ്ടുപോകുന്നത്. കുടുംബത്തിന്റെ ഏക വരുമാനമാകട്ടെ, അച്ഛന്‍ കൊട്ടിപ്പറമ്പില്‍ മാധവന് ലഭിക്കുന്ന തുച്ഛമായ പെന്‍ഷന്‍ മാത്രമാണ്.
ബിഎസ്എന്‍എല്‍ പെന്‍ഷനറായ അച്ഛന് അനുവദിച്ച മെഡിക്കല്‍ ക്ലെയിം ഉപയോഗിച്ചാണ് രോഗനിര്‍ണയത്തിനുശേഷം പ്രിയയുടെ ചികിത്സ ആരംഭിക്കുന്നത്. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലെ മെഡിക്കല്‍ ഓങ്കോളജി വിഭാഗം വിദഗ്ധന്‍ ഡോ മിഥുന്‍ ചാക്കോയാണ് ഇപ്പോള്‍ പ്രിയയുടെ ചികിത്സ കൈകാര്യം ചെയ്യുന്നത്. നേരത്തെ മറ്റൊരു ആശുപത്രിയിലായിരുന്നു ചികിത്സ.
രോഗ വിമുക്തിക്കായുള്ള പോരാട്ടത്തില്‍ ഇപ്പോള്‍ പ്രിയയ്ക്കും കുടുംബത്തിനും കൂട്ട് ലക്ഷങ്ങളുടെ കട ബാധ്യതകള്‍ മാത്രം. ആശുപത്രിയിലെയും വീട്ടിലെയും വിശ്രമവേളയില്‍ ഏക ആശ്വാസം എഫ് ബിയിലെ സുഹൃത്തുക്കളുടെ സഹായവും സാന്ത്വനവുമാണ്.
ഒരു മാസത്തോളമായി പനി വിട്ടുമാറാതെ പ്രിയയെ പിന്തുടരുകയാണ്. കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പ്രവേശിക്കണമെന്ന് നിര്‍ദ്ദേശമുണ്ടായി. കാന്‍സറുമായി ബന്ധപ്പെട്ട വേറെയും പരിശോധനകളും ഉണ്ട്. എന്നാല്‍, സാമ്പത്തിക പ്രയാസങ്ങള്‍ നന്നേ അലട്ടുന്നതിനാല്‍ ഇന്നും പ്രിയ ആശുപത്രിയിലെത്തിയിട്ടില്ല. ആശുപത്രിയില്‍ കൂട്ടിനായി നില്‍ക്കാനുള്ളത് അമ്മ മാത്രമെന്നതും പ്രിയയെ അലട്ടുന്നു. സഹായമനസ്‌കരുടെ കാരുണ്യത്തിനായി ഇന്ന് അവര്‍ കൈനീട്ടുകയാണ്.
A/C NO :14670100073216
IFSC : FDRL0001467
mob:9074415802, 8078482728
Priya.K.M
D/O K.V.Madhavan
Kottipparambil (H)
Panamukku
Shanti Nagar
P.O.Nedupuzha
Thrissur-680007