കൊച്ചി: വിരഹത്തിന്റെ വേദന എന്താണെന്ന് അറിയണമെങ്കില്‍ നാം എങ്ങോട്ടെങ്കിലും കുറച്ച് നാളത്തേയ്ക്ക് മാറി നില്‍ക്കണം. ആ വേദന ഏറ്റവും കൂടുതല്‍ അറിയപ്പെടുന്ന വിഭാഗമാണ് പ്രവാസിയും പട്ടാളക്കാരനും. ഇരു കൂട്ടരും ഉറ്റവരെയും ഉടവരെയും വിട്ട് അന്യ ദിക്കില്‍ കഴിയുന്നവരാണ്.
ഒരു ലീവ് കിട്ടി വന്നാല്‍ കുടുംബത്തോടൊപ്പം അടിച്ചു പൊളിക്കും. ശേഷം വിട്ടകലുമ്പോഴുണ്ടാകുന്ന വേദന സഹിക്കാവുന്നതിലപ്പുറമാണ്. ഇവിടെ അതുപോലെ ഒരു കാത്തിരിപ്പിന്റെയും വേദനയുടെയും വിങ്ങലാണ് വൈറലാകുന്നത്. നാളുകള്‍ക്കൊടുവില്‍ ഉമ്മയ്ക്ക് സര്‍പ്രൈസ് നല്‍കുകയാണ് നാട്ടിലെത്തിയ പട്ടാളക്കാരന്.
യാതൊരു മുന്നറിയിപ്പുമില്ലാതെ ഉമ്മയ്ക്കരിലേക്ക് ഓടിയെത്തുന്നതും അവര്‍ സന്തോഷം കൊണ്ട് കെട്ടിപ്പിടിക്കുന്നതുമായ രംഗങ്ങള്‍ കാണികളുടെയും കണ്ണ് നിറയ്ക്കുന്ന കാഴ്ചയാണ്. സംഭവം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗം സൃഷ്ടിച്ച് മുന്നേറുകയാണ്.
Discussion about this post