ആലപ്പാട് സമരം; സമരം നടത്തുന്ന ജനങ്ങളുടെ വികാരം മനസിലാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ല, മുഖ്യമന്ത്രി സമരസമിതിയുമായി നേരിട്ട് ചര്‍ച്ച നടത്തണം; രമേശ് ചെന്നിത്തല

സമരത്തില്‍ രാഷ്ട്രീയം കലര്‍ത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നും ചെന്നിത്തല വ്യക്തമാക്കി

തിരുവനന്തപുരം: കരിമണല്‍ ഖനനത്തിനെതിരെ സമരം ചെയ്യുന്ന ജനങ്ങളുടെ വികാരം മനസിലാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ലെന്നും സമരസമിതിയുമായി മുഖ്യമന്ത്രി നേരിട്ട് ചര്‍ച്ച നടത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സമരത്തില്‍ രാഷ്ട്രീയം കലര്‍ത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.

അതേ സമയം കഴിഞ്ഞ ദിവസം സമരക്കാരുമായി വ്യവസായ മന്ത്രി ഇപി ജയരാജന്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. വിദഗ്ധസമിതി റിപ്പോര്‍ട്ട് വരുന്നതുവരെ ഒരു മാസത്തേക്ക് സീ വാഷിംഗ് നിര്‍ത്തിവയ്ക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശവും സമരസമിതി തള്ളിയിരുന്നു. ഖനനം നിര്‍ത്താതെ സമരം അവസാനിപ്പിക്കില്ലെന്ന് സമരസമിതി പ്രഖ്യാപിച്ചതോടെ ചര്‍ച്ച പരാജയപ്പെടുകയായിരുന്നു. സര്‍ക്കാറിന് ജനത്തേക്കാള്‍ വലുത് വ്യവസായമാണെന്നും സമരസമിതി ആരോപിച്ചിരുന്നു.

Exit mobile version