കൊച്ചി: കൊച്ചി പഴയ കൊച്ചിയല്ല എന്ന് വീണ്ടും തെളിയുകയാണ്. മെട്രോ നഗരമായി മാറിയതോടെ കൊച്ചിയുടെ ഡിമാന്റും പതിന്മടങ്ങായി വര്‍ധിച്ചിരിക്കുകയാണ്. ഇപ്പോള്‍ കൊച്ചിയില്‍ ഒരു സെന്റ് ഭൂമി സ്വന്തമാക്കണമെങ്കില്‍ കോടികള്‍ കൈവശം വേണം. അത്രമേല്‍ വളര്‍ച്ചയാണ് ഇപ്പോള്‍ നഗരത്തിന്. കേരള ചരിത്രത്തിലെ ഉയര്‍ന്ന നിരക്കിലാണ് ഇപ്പോള്‍ കൊച്ചിയിലെ സ്ഥലങ്ങള്‍. ഒരു സെന്റ് ഭൂമിയ്ക്ക് 1.70 കോടി രൂപയാണ് വില.
കൊച്ചി മെട്രോയ്ക്കായി എംജി റോഡില്‍ നിന്ന് ഏറ്റെടുത്ത സ്ഥലത്തിനാണ് കേരളത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ നഷ്ടപരിഹാരം നല്കാന് കോടതി ഉത്തരവിട്ടിരിക്കുന്നത്. എംജി റോഡില്‍ മാധവാ ഫാര്‍മസി ജങ്ഷനടുത്ത് ലബോറട്ടറീസ് എക്യുപ്പ്മെന്റ് സ്്റ്റോര്‍ എന്ന സ്ഥാപനം മെട്രോ നിര്‍മ്മാണത്തിനായി ഏറ്റെടുത്തപ്പോള്‍ സെന്റൊന്നിന് 52 ലക്ഷം രൂപ നിരക്കിലാണ് സര്‍ക്കാര്‍ നഷ്ടപപരിഹാരം നല്‍കിയത്.
ഇതിനെതിരെ സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയിലാണ് ഒരു കോടി എഴുപതു ലക്ഷത്തി അറുപത്തിനാലായിരത്തി എണ്ണൂറ്റി ഇരുപത്തിനാലു രൂപ നിരക്കില്‍ നഷ്ടപരിഹാരം നല്‍കണമെന്ന് എറണാകുളം അഡീഷണല്‍ ജില്ലാ കോടതി രണ്ട് ഉത്തരവിട്ടത്. വിധിക്കെതിരെ മേല്‍ക്കോടതികളെ സമീപിച്ചാലും ഉത്തരവില്‍ മാറ്റമുണ്ടാകുക ദുഷ്കരമെന്ന് മെട്രോയുടെ തന്നെ സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട മുന്‍കേസുകളുടെ അനുഭവത്തില്‍ നിന്ന് അഭിഭാഷകര്‍ സാക്ഷ്യപ്പെടുത്തുന്നു.
Discussion about this post