തൃശ്ശൂര്‍: മാന്ദാമംഗലം സെന്റ് മേരീസ് പള്ളിയില്‍ ഇന്നലെ രാത്രിയിലുണ്ടായ ഓര്‍ത്തഡോക്സ് -യാക്കോബായ സംഘര്‍ഷത്തെ തുടര്‍ന്ന് പരിഹാര നടപടിക്കായി ഇരുവിഭാഗത്തെയും കളക്ടര്‍ അനുപമ ചര്‍ച്ചയ്ക്ക് വിളിച്ചു. ഇന്ന് പന്ത്രണ്ട് മണിക്ക് കളക്ടറേറ്റിലാണ് യോഗം. അക്രമം ഉണ്ടായ സാഹചര്യത്തിലാണ് ജില്ലാ ഭരണകൂടം പള്ളിത്തര്‍ക്കത്തിലിടപ്പെട്ടത്.
ഇതേതുടര്‍ന്ന് ഓര്‍ത്തഡോക്സ്, യാക്കോബായ സഭാ പ്രതിനിധികള്‍ ചര്‍ച്ചയ്ക്ക് വരണമെന്ന് ജില്ലാ കളക്ടര്‍ ടിവി അനുപമ ആവശ്യപ്പെട്ടു.
പള്ളിത്തര്‍ക്കത്തിനിടയാക്കിയത് പോലീസിന്റെ പിടിപ്പുകേടാണെന്ന് ഓര്‍ത്തഡോക്സ് തൃശ്ശൂര്‍ ഭദ്രാസനാധിപന്‍ യൂഹനാന്‍ മാര്‍ മിലിത്തിയോസ് ആരോപിച്ചു. അക്രമം ഉണ്ടാകാനായി പോലീസ് കാത്തിരുന്നു. കോടതി വിധി അംഗീകരിച്ച് സഹന സമരം നടത്തിയവര്‍ക്കെതിരെ യാക്കോബായ വിഭാഗം പള്ളിക്ക് അകത്ത് നിന്ന് കല്ലെറിയുകയായിരുന്നു. എന്നാല്‍ കല്ലെറിഞ്ഞവരെ അറസ്റ്റ് ചെയ്യാതെ പോലീസ് സഹന സമരം നടത്തിയ ഓര്‍ത്തഡോക്സ് വിശ്വാസികളെ കല്ലെറിയുകായിരുന്നെന്ന് അദ്ദേഹം ആരോപിച്ചു.
മാന്ദാമംഗലം പള്ളി സംഘര്‍ഷത്തെ തുടര്‍ന്ന് 120 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. വധശ്രമം, കലാപശ്രമം എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഓര്‍ത്തഡോക്സ് തൃശൂര്‍ ഭദ്രാസനാധിപന്‍ യൂഹനാന്‍ മാര്‍ മിലിത്തിയോസാണ് ഒന്നാം പ്രതി. നിരവധി വൈദികരും കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഉച്ചയോടെ എല്ലാവരെയും അറസ്റ്റ് ചെയ്ത് നീക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് പോലീസ്. സ്ഥലത്ത് കൂടുതല്‍ പോലീസ് സേനയെ വിന്യസിച്ചു.
Discussion about this post