കണ്ണൂര്‍: ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവരെ പിടികൂടി പിഴ ഈടാക്കുന്ന പരിശോധകര്‍ക്ക് റെയില്‍വേ സമ്മാനം നല്കുന്നു. നിലവില്‍ തിരുവനന്തപുരം ഡിവിഷനിലാണ് ഇത് നടപ്പാക്കിയത്. ആറു ടിടിഇ ഡിപ്പോകളില്‍ 538 പരിശോധകരാണ് ഉള്ളത്. ഇവരില്‍ ഉയര്‍ന്ന വരുമാനം നേടിക്കൊടുക്കുന്നവരെയാണ് ‘പേഴ്സണ്‍ ഓഫ് മന്ത്’ ആയി തിരഞ്ഞെടുക്കുക.
ഓരോ മാസവും കൂടുതല്‍ പിഴപ്പണം ഈടാക്കുന്ന പരിശോധകരുടെ ഫോട്ടോ പ്രധാന സ്റ്റേഷനുകളില്‍ പ്രദര്‍ശിപ്പിക്കും. ടിക്കറ്റില്ലാത്തവരെ പിടികൂടുന്നതിനിടെ മോശം പെരുമാറ്റം ഉണ്ടാകുന്നുണ്ടോയെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ നിരീക്ഷിക്കും. സാഹചര്യംകൊണ്ടും അറിവില്ലായ്മകൊണ്ടും ടിക്കറ്റ് എടുക്കാന്‍ വിട്ടുപോയവരോട് മാന്യമായി പെരുമാറാനുള്ള ക്ലാസുകള്‍ പരിശോധകര്‍ക്ക് നല്‍കുന്നുണ്ട്. ഇത്തരം കാര്യങ്ങളില്‍ ഇതുവരെ ഒരു പരാതിയും ലഭിച്ചിട്ടില്ലെന്ന് അധികൃതര്‍ പറഞ്ഞു.
Discussion about this post