തിരുവനന്തപുരം: മുനമ്പം മനുഷ്യക്കടത്തില്‍ പുതിയ വെളിപ്പെടുത്തലുമായി പോലീസ്. പോയവരുടെ ലക്ഷ്യം ഓസ്ട്രേലിയ അല്ല ന്യൂസിലാന്ഡാണെന്ന് പോലീസ് സ്ഥിരീകരിച്ചു. പോയത് ഓസ്ട്രേലിയയിലേക്കാണെന്നും ആഫ്രിക്കയിലേക്കാണെന്നും എന്നിങ്ങനെ നിരവധി അഭ്യൂഹങ്ങള്‍ വന്നിരുന്നു.
കൂടാതെ സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ 230 പേര് ന്യൂസിലാന്‍ഡിലേക്ക് കടന്നതായും പൊലീസ് സ്ഥിരീകരിച്ചു. കൂടാതെ മനുഷ്യക്കടത്തിനായി ഇവരെ ബോട്ടില്‍ രാജ്യം കടത്താന്‍ ഇടനിലക്കാര്‍ ആയത് ശ്രീകാന്തനും ബന്ധു രവീന്ദ്രനും ആണെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
ഒരു വര്‍ഷത്തില്‍ ആയിരം അഭയാര്‍ത്ഥികളെ രാജ്യത്തു സ്വീകരിയ്ക്കാനുള്ള അന്താരാഷ്ട്ര പദ്ധതി ന്യൂസിലന്‍ഡിന് ഉണ്ട്. ഇതിന്റെ മറവില്‍ ഇന്ത്യയില്‍നിന്ന് അനധികൃത സംഘം വ്യാപകമായി ആളുകളെ പ്രലോഭിപ്പിച്ചു കടത്തുകയായിരുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. പോയവരെല്ലാം തമിഴ് വംശജരാണെന്നും പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
Discussion about this post