തിരുവനന്തപുരം: ശബരിമല യുവതി പ്രവേശന വിഷയത്തില്‍ ബിജെപി നേട്ടമുണ്ടാക്കിയെന്ന് കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ വിലയിരുത്തല്‍. കോണ്‍ഗ്രസ് വ്യക്തമായ നിലപാട് എടുത്തിരുന്നു. എന്നാല്‍ നിലപാട് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞില്ലെന്നും യോഗം വിലയിരുത്തി.
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുവാനും പദയാത്രകളും വിശദീകരണ യോഗങ്ങളും നടത്തുവാനും യോഗത്തില്‍ തീരുമാനം എടുത്തു. അതിനിടെ ശബരിമല വിഷയത്തില്‍ യുഡിഎഫ് രാഷ്ട്രീയ വിശദീകരണ യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും.
എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശനം അനുവദിക്കുന്ന സുപ്രീംകോടതി വിധിയെ കോണ്‍ഗ്രസ് ദേശീയ നേതൃത്വം സ്വാഗതം ചെയ്തിരുന്നെങ്കിലും കേരളത്തില്‍ വിരുദ്ധ നിലപാടായിരുന്നു കോണ്‍ഗ്രസ് നേതൃത്വം കൈക്കൊണ്ടത്.
വിഷയത്തില്‍ വിശ്വാസികള്‍ക്കൊപ്പമാണ് കോണ്‍ഗ്രസ് എന്ന് പ്രഖ്യാപിച്ചെങ്കിലും വേണ്ട വിധത്തില്‍ വിഷയം കൈകാര്യം ചെയ്യാനായിട്ടില്ലെന്നാണ് പൊതുവിലയിരുത്തല്‍. വിശ്വാസികള്‍ക്കൊപ്പം നില്‍ക്കുമ്പോഴും തെരുവിലിറങ്ങിയുള്ള പരസ്യ പ്രതിഷേധങ്ങള്‍ക്കില്ലെന്നായിരുന്നു യുഡിഎഫ് തീരുമാനവും.
Discussion about this post