കൊച്ചി: യുഎഇ സന്ദര്‍ശനം കഴിഞ്ഞ് മുഖ്യമന്ത്രി തിരിച്ചെത്തി. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് മുഖ്യമന്ത്രി തിരിച്ച് എത്തിയത്. നവ കേരള നിര്‍മ്മിതിക്കായി വിദേശ മലയാളികളുടെ സഹായം തേടിയാണ് മുഖ്യമന്ത്രി യുഎഇ സന്ദര്‍ശനം നടത്തിയത്.
പതിനേഴാം തീയതി പുറപ്പെട്ട മുഖ്യമന്ത്രി ദുബായ് ഷാര്‍ജ എന്നിവിടങ്ങളില്‍ മലയാളി കൂട്ടായ്മകളില്‍ പങ്കെടുത്തു. യുഎഇയില്‍ നിന്ന് 300 കോടി രൂപ സമാഹരിക്കണമെന്നാണ് ആഹ്വാനം ചെയ്തിരിക്കുന്നത്. അടുത്ത ജൂണ്‍ മാസത്തോടെ ലക്ഷ്യം കാണാന്‍ കഴിയണമെന്നും ഡിസംബര്‍ മാസത്തോടെ ആദ്യഘട്ടമായ 100 കോടി സമാഹരിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശത്തെ നിറഞ്ഞ കൈയ്യടികളോടെയാണ് വിദേശമലയാളികള്‍ സ്വീകരിച്ചത്.
Discussion about this post