കോഴിക്കോട് : മിഠായിത്തെരുവില്‍ വീണ്ടും തീപിടുത്തം. രണ്ട് വര്‍ഷത്തിനിടെ നാലോളം തീപിടുത്തമാണ് മിഠായിത്തെരുവില്‍ ഉണ്ടായിട്ടുള്ളത്. അതേസമയം തീപിടുത്തം ഗുരുതരമല്ല. ഇവിടെ ഫയര്‍ഫോഴ്‌സ് എത്തി തീയണച്ചു. മൊയ്തീന്‍ പള്ളി റോഡിന് സമീപമുള്ള തുണിക്കടക്കാണ് തീപിടിച്ചത്. കടയുടെ നവീകരണത്തിന്റെ ഭാഗമായുള്ള വെല്‍ഡിങ് ജോലിക്കിടെ തീപ്പൊരി തെറിച്ചാണ് അപകടമുണ്ടായത്.
അതേസമയം ഈ കടക്കുള്ളിലെ അഗ്‌നിശമന സംവിധാനം ഉപയോഗിച്ച് വ്യാപാരികള്‍ തീ പടരുന്നത് നിയന്ത്രിച്ചതിനാലാണ് വലിയ അപകടം ഒഴിവായതെന്ന് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
മിഠായിത്തെരുവില്‍ 2015ല്‍ വന്‍ തീപിടുത്തം ഉണ്ടായിരുന്നു. ഒരു ദിവസമെടുത്താണ് അന്ന് അവിടെ തീയണച്ചത്. അന്നത്തെ തീപിടുത്തത്തില്‍ ഇരുപത്തഞ്ചോളം കടകള്‍ കത്തി നശിക്കുകയും ചെയ്തിരുന്നു.