ഇടുക്കി: ആദിവാസി ഊരുകളിലെ കുട്ടികള്‍ക്ക് മുഴുവന്‍ വിദ്യാഭ്യാസം ഒരുക്കാന്‍ പദ്ധതി. കുട്ടികളെ സ്കൂളിലെത്തിക്കുക എന്ന ഉദ്ദേശത്തോടെയാണ് പദ്ധതിയ്ക്ക് തുടക്കം കുറിച്ചത്. വിദ്യാ ഗ്രാമ സഭ പദ്ധതി എന്നാണ് പദ്ധതിയ്ക്ക് നല്‍കിയിരിക്കുന്ന പേര്. തൊടുപുഴ പൂമാലയിലെ ട്രൈബല്‍ സ്കൂളിലെ സ്കൂള്‍ പിടിഎയാണ് പദ്ധതി ഒരുക്കുന്നത്.
ഈ പദ്ധതിയുടെ ഭാഗമായി ഊരുകളിലെ മൂപ്പന്മാരുടെ നേതൃത്വത്തില്‍ ഊരുകൂട്ടങ്ങള്‍ വിളിച്ചു ചേര്‍ത്ത് വിഷയം ചര്‍ച്ച ചെയ്യും. പഞ്ചായത്ത് പ്രതിനിധികളും പിടിഎ ഭാരവാഹികളുമൊക്കെ പങ്കെടുക്കുന്ന യോഗം സ്കൂളില്‍ പോകാത്ത കുട്ടികളുടെ വിവരം ശേഖരിക്കും. അവരെ സ്കൂളിലെത്തിക്കാനും നിരീക്ഷിക്കാനും നടപടികള്‍ സ്വീകരിക്കും.
വിദ്യാഭ്യാസത്തിന്റെ പ്രാധാന്യമറിയാത്ത ആദിവാസി കുട്ടികളെ മാഫിയകള്‍ വലയിലാക്കുന്നതൊഴിവാക്കാനും പദ്ധതിയിലൂടെ കഴിയുമെന്നാണ് വാദം. ജോലിക്കു സംവരണമുണ്ടായിട്ടും ആദിവാസി സമൂഹം പുരോഗമിക്കാത്തതിന് കാരണം വിദ്യാഭ്യാസത്തിന്റെ കുറവാണെന്നാണ് വിലയിരുത്തല്‍.
Discussion about this post