ചെങ്ങന്നൂര്‍: കേരളത്തിലെ ഐടിഐകളെ രാജ്യാന്തര നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്ന് തൊഴില്‍ മന്ത്രി ടിപി രാമകൃഷ്ണന്. മികവിന്റെ കേന്ദ്രങ്ങളായി ഐടിഐകളെ മാറ്റുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും, കാലാനുസൃതമായി ഐടിഐ സിലബസ് പരിഷ്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കാലഹരണപ്പെട്ടതും അപ്രധാനമായതുമായ കോഴ്സുകള്‍ നിര്‍ത്തലാക്കും. ഐടിഐകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനവും തൊഴിലവസരവും ഉണ്ടാക്കാന്‍ സര്‍ക്കാര്‍ മുന്‍കയ്യെടുക്കും. ഐടിഐകളിലെ വര്‍ക്ക്ഷോപ്പുകളുടെ പോരായ്മകള്‍ പരിഹരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ചെങ്ങന്നൂരില്‍ പുതുതാതി പണികഴിപ്പിച്ച ഓഫീസ് കെട്ടിടവും വനിത ഐടിഐ ഹോസ്റ്റലും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
Discussion about this post