ആലപ്പാട് കരിമണല്‍ ഖനനം നിര്‍ത്തിവെക്കണമെന്ന് സിപിഐഎം മുതിര്‍ന്ന നേതാവും ഭരണപരിഷ്കാര കമ്മീഷന് ചെയര്‍മാനുമായ വിഎസ് അച്യുതാനന്ദന്. ഖനനം താല്‍ക്കാലികമായി നിര്‍ത്തിവെക്കണമെന്നും പാരിസ്ഥിതിക അപകട സാധ്യതക്കാണ് മുന്‍ഗണനയെന്നും വിഎസ് പറഞ്ഞു. ജനിച്ചിടത്ത് മരിക്കാനുള്ള ആഗ്രഹത്തിന് കരിമണലിനേക്കാള്‍ വിലയുണ്ടെന്നും തുടര്‍ പഠനങ്ങളും നിഗമനങ്ങളും വരുന്നത് വരെ ഖനനം നിര്‍ത്തണമെന്നും വി.എസ് പറഞ്ഞു.