തൃശ്ശൂര്‍: വിവിധ സംഘടനകളുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ആര്‍പ്പോ ആര്‍ത്തവം പരിപാടിയെ വിമര്‍ശിച്ചും അവഹേളിച്ചും രംഗത്തെത്തിയ മുസ്ലിം ലീഗ് നേതാവ് ഷാഹിന നിയാസിക്ക് മറുപടിയുമായി ഡോക്ടര്‍ വീണ ജെഎസ്. ആര്‍ത്തവ രക്തം കമ്മ്യൂണിസ്റ്റുകാര്‍ക്ക് ശുദ്ധമാണെങ്കില്‍ പാല് സൊസൈറ്റിക്കാര് ശേഖരിക്കുന്നതു പോലെ ഓരോ വീടുകളില്‍ നിന്നും ആര്‍ത്തവ രക്തം ശേഖരിക്കട്ടെയെന്നും എകെജി സെന്ററില്‍ വിതരണം ചെയ്യട്ടെയെന്നും ആയിരുന്നു ഷാഹിനയുടെ പോസ്റ്റ്.
എന്നാല്‍ നിങ്ങള്‍ പറയുന്നതിനും എത്രയോ മുമ്പ് ആര്‍ത്തവ രക്തബാങ്കുകള്‍ അമേരിക്കയിലും ംറ്റും ഉണ്ടെന്നും അവിടങ്ങളില്‍ പാല് സൊസൈറ്റിക്കാര് വന്ന് ശേഖരിക്കുന്ന പോലെയല്ല രക്തം സ്വീകരിക്കാറുള്ളതെന്നും വീണ മറുപടിയില്‍ പറയുന്നു. ശരീരത്തിന്റെ പരമാധികാരം വ്യക്തികള്‍ക്കാണെന്ന് ഷാഹിനയെ തിരുത്തുന്നതാണ് വീണയുടെ പോസ്റ്റ്.
ഷാഹിന നിയാസിയുടെ ഫേസ്ബുക്ക് പോസ്റ്റ്:
തെരുവില്‍ ചുംബന സമരമൊരുക്കിയും,
80 K പെണ്ണുടലിന് വിലയിട്ട് FBയില്‍ പോസ്റ്റിട്ടും,
മാറ് തുറന്ന് ന്യൂഡിറ്റി പ്രദര്‍ശിപ്പിച്ചും
കേരളത്തിലെ സ്ത്രീകളെ അപഹസിച്ച
സഖാവിന് കൂത്താടാന്‍ മറ്റൊരു വേദിയായിരുന്നു
ആര്‍പ്പോ ആര്‍ത്തവം.
തറവാട്ടില്‍ പിറന്ന സ്ത്രീകള്‍ രഹസ്യമാക്കി
വെക്കുന്ന ശരീര അവയവങ്ങളെ പരിഹാസ
പാത്രമാക്കി അവതരിപ്പിക്കുന്ന ഇവരുടെ ഉദ്ദേശം
മറ്റൊന്നുമല്ല. എല്ലാം ലിബറലായി ആസ്വദിക്കാനുള്ള
വഴിയൊരുക്കണം.
മുസ്ലിം സ്ത്രീ അടച്ചു വെക്കേണ്ട ശരീര ഭാഗത്തെ മത
വേദിയില്‍ മുന്നറിയിപ്പ് നല്‍കിയതിന്റെ പേരില്‍
പ്രഫസര്‍ ജൗഹറിനെ ക്രൂശിച്ച സഖാക്കള്‍, അവരുടെ
സ്വന്തം അമ്മയും പെങ്ങളും ഭാര്യയും മറച്ചു
വെക്കാന്‍ ജാഗ്രത കാണിക്കുന്ന അവരുടെ സ്വകാര്യ തയെ പരിഹസിക്കുന്ന
പ്രതീകമാണ് ഈ
കവാടം.
സ്ത്രീയുടെ ആര്‍ത്തവം, പുരുഷന്റെ ഇന്ദ്രിയം,
മനുഷ്യന്റെ മലം, മൂത്രം… ഇവയോടെല്ലാം ഓരോ
മതത്തിനും അതിന്റേതായ ശുദ്ധി അശുദ്ധി കല്‍പ്പന
വിചാരങ്ങളുണ്ട്. ഹൈന്ദവ ദേവാലയങ്ങളില്‍
ആര്‍ത്തവമുള്ള സ്ത്രീകള്‍ കടക്കാന്‍ പാടില്ലെന്നത്
അവരുടെ വിശ്വാസമെങ്കില്‍, ലൈംഗിക
ബന്ധത്തിലേര്‍പ്പെട്ട പുരുഷന് ദേഹ ശുദ്ധി
വരുത്തുന്നത് വരെ മസ്ജിദില്‍ കയറുന്നതും
ആരാധന അര്‍പ്പിക്കുന്നതും ഇസ്ലാമും
വിലക്കുന്നുണ്ട്. അതൊക്കെ അതാത് മതങ്ങളുടെ
പാഠമാണ്. അത് പ്രചരിപ്പിക്കാന്‍ ഭരണഘടന
സ്വാതന്ത്ര്യം വക വെച്ച് നല്‍കിയിട്ടുമുണ്ട്.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ആര്‍ത്തവം ശുദ്ധമെങ്കില്‍
, ആര്‍ത്തവ രക്ത ബ്ലഡ് ബാങ്കുണ്ടാക്കി
സഖാക്കള്‍ക്ക് അത്യാവശ്യം വരുമ്പോള്‍
കുത്തിവെക്കാം, പാല് സൊസൈറ്റിക്കാര് വീടുകളില്‍
നിന്ന് പാല് ശേഖരിക്കും പോലെ സഖാക്കളുടെ
വീട്ടില്‍ ആര്‍ത്തവ കാലത്ത് ഓരോ കന്നാസ് വെച്ച്
ആര്‍ത്തവ രക്തം സ്വരൂപിച്ച് എകെജി സെന്ററില്‍
വിതരണത്തിന് വെക്കാം. അതൊക്കെ സഖാക്കളുടെ
ഇഷ്ടം, സ്വാതന്ത്ര്യം.
എന്നാല്‍ അതിന്റെ പേരില്‍ നാട്ടില്‍ ജീവിക്കുന്ന
സ്ത്രീകളുടെ മാനത്തെയും ശരീര പരിശുദ്ധിയേയും
അവര്‍ പരിവാനമായി കാണുന്ന ഭാഗങ്ങളെയും
പൊതുവായി പ്രദര്‍ശിപ്പിക്കുന്നത് പൊതു
സമൂഹത്തോടുള്ള വെല്ലുവിളിയാണ്. നിങ്ങള്‍ക്ക്
അങ്ങനെ പ്രദര്‍ശിപ്പിച്ചേ തീരൂവെങ്കില്‍ പൊതുവായ
പ്രതീക ചിത്രമല്ല പരിഗണിക്കേണ്ടത്. സിസി കമ്മറ്റി
വനിതാ സഖാക്കള്‍ മുതല്‍ വി.എസ് അച്യുതാന്ദനും
പിണറായിയും അടക്കമുള്ളവരുടെ പ്രോപര്‍
പ്രൈവറ്റ് പ്രോപ്പര്‍ട്ടിയാണ് പ്രദര്‍ശിപ്പിക്കേണ്ടത്.
ഈ കാണുന്ന യോനീ കവാടത്തിലൂടെ കേരള
മുഖ്യമന്ത്രിയെ സ്വാഗതം ചെയ്ത് ആനയിച്ചു കൊണ്ട്
വരാനായിരുന്നു സഖാക്കളുടെ പ്ലാന്‍.
എന്നാല്‍ ഈ കവാട ചിത്രം കണ്ടപ്പോള്‍
പിണറായിക്ക് നാട്ടിന് പുറങ്ങളില്‍ പലപ്പോഴും
കേള്‍ക്കുന്ന-
”ഇജൊന്ന് *^&$$%^# ല്‍ ക്ക് നടന്നാ…’ എന്ന ഡയലോഗ്
ഓര്‍മ്മ വന്നതോ അതോ പെണ്ണുളുപ്പ്
അല്‍പമുണ്ടാകാന്‍ സാധ്യതയുള്ള ഭാര്യ കമല
വിജയന് കണ്ണുരുട്ടിയത് കൊണ്ടോ മുഖ്യമന്ത്രി
^&$$%^# ല്‍ ക്ക് നടക്കാനുള്ള ശ്രമം ഉപേക്ഷിച്ചു.
നാണം കെട്ട പരിഷകളെ, ഇരുണ്ടയുഗത്തെ പോലും
നാണിപ്പിക്കുന്ന ഒരു വര്‍ഗ്ഗം ലോകത്ത് 21-ന്നാം
നൂറ്റാണ്ടില്‍ ജീവിച്ചിരിപ്പുണ്ടെങ്കില്‍ അത് നിങ്ങള്‍
സഖാക്കള്‍ മാത്രമായിരിക്കും.
ഇങ്ങനെ പോയാല്‍ മിക്കവാറും സഖാക്കള്‍ അടുത്ത
തെരെഞ്ഞെടുപ്പില്‍ കമ്മ്യൂണിസത്തെ പൊളിച്ചു കയ്യില്‍ കൊടുക്കും….
??
ഓരോരോ പു രോഗമനങ്ങളേയ്..!
മറുപടിയായി വീണ ജെഎസ് പോസ്റ്റ് ചെയ്ത കുറിപ്പ്:
വനിതാ ലീഗ് നേതാവായ ഷാഹിന നിയാസി അറിയാന്‍.
പാല് സൊസൈറ്റിക്കാര് വീടുകളില്‍ നിന്ന് പാല് ശേഖരിക്കുമ്പോലെയല്ല ആര്‍ത്തവരക്തം ശേഖരിക്കേണ്ടത്. ബോഡി ഓട്ടോണമി അഥവാ സ്വന്തം ശരീരത്തിന്മേലുള്ള പരമാധികാരം മനുഷ്യര്‍ക്ക് ഓരോരുത്തര്‍ക്കുമുണ്ട്. വിവാഹിതയായാലും ഇല്ലേലും പെണ്‍ശരീരത്തിനുമേല്‍ ആണിനാണ് അധികാരമെന്നു വിശ്വസിക്കുന്ന സ്ത്രീവിരുദ്ധ-ആണ്‍മേധാവിത്തമനസ്സുള്ള ആളുകള്‍ക്ക് പറഞ്ഞാല്‍ മനസിലാവില്ലെങ്കിലും ഞാന്‍ ഒന്ന് ശ്രമിച്ചു നോക്കാം.
ആര്‍ത്തവരക്തബാങ്ക് എന്നത് താങ്കള്‍ മെനഞ്ഞെടുക്കുന്നതിന് എത്രയോമുന്നേ തന്നെ അത് അമേരിക്കയില്‍ ഉരുത്തിരിഞ്ഞിട്ടുണ്ട്. Stem cell തെറാപ്പിക്ക് ആര്‍ത്തവരക്തത്തിലെ കോശങ്ങള്‍ ഉപയോഗപ്പെടുത്താമെന്ന് കണ്ടുപിടിച്ചിട്ടുണ്ട്. അല്‍ഷിമേഴ്സ് അസുഖത്തിനും പക്ഷാഘാതത്തിനും ഈ stem cell തെറാപ്പി ഉപയോഗപ്പെടുത്താം. അതിനുവേണ്ടി ആര്‍ത്തവരക്തബാങ്കുകള്‍ ഗവേഷണം തുടങ്ങിയിട്ടും ഉണ്ട്.
പക്ഷേ പാല്ക്കാരന് വന്നു പാല് വാങ്ങുംപോലെ നടക്കില്ല. പശുവിന്റെ അകിടില്‍ പോയി പാല് എടുക്കും പോലെ ആര്‍ത്തവരക്തം സ്ത്രീശരീരത്തില്‍നിന്നുമെടുക്കാന്‍ ആര്‍ക്കും അവകാശമോ അധികാരമോ ഇല്ലാ. രക്തം ദാനം ചെയ്യുന്ന സ്ത്രീയുടെ പരമാധികാരം ആണത്. ഗവേഷണങ്ങള്‍ക്കുവേണ്ടിയോ ചികിത്സക്ക് വേണ്ടിയോ ഉപയോഗിക്കാന്‍ സ്വന്തം ശരീരത്തിലെ രക്തം കൊടുക്കണോ വേണ്ടയോ എന്ന് അവര്‍ സ്വയം തീരുമാനിക്കുകയും written consent എഴുതി അറിയിക്കുകയും മെന്‍സ്ട്രുവല്‍ കപ്പില്‍ രക്തം ശേഖരിച്ചു സീല്‍ ചെയ്തു, കേടാകാതിരിക്കാന്‍ ഐസ് ബോക്സില്‍ വെച്ച് ആര്‍ത്തവബാങ്കില്‍ എത്തിക്കുകയും ചെയ്യും. അതായത് പാല്‍സൊസൈറ്റി പരിപാടി അല്ലാന്ന്.
ഈ രക്തം എ.കെ.ജി സെന്ററില്‍ വെക്കാന്‍ പറ്റില്ലെന്നും, അവിടെയെത്തുന്ന എല്ലാം സ്വീകരിക്കേണ്ടതല്ലെന്നും, ചിലത് സ്വീകരിക്കുന്നത് നിയമവിരുദ്ധമാണെന്നും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അണികള്‍ക്ക് നന്നായിട്ടറിയാം. ഷാഹിനാ, ഇനി അഥവാ നിങ്ങളുടെ ചിന്തകളോട് ഐക്യദാര്‍ഢ്യപ്പെടുന്നവര്‍ പെണ്‍ശരീരത്തില്‍നിന്നും ആര്‍ത്തവരക്തം ശേഖരിച്ചു എ.കെ.ജി സെന്ററില്‍ എത്തിച്ചാല്‍ നിയമം അവരെ കൈവെക്കും. എന്ത് എവിടെ എങ്ങനെ എത്തിക്കണം എന്ന മാര്‍ഗ്ഗരേഖയോ ചെയിന്‍ ഓഫ് കസ്റ്റഡിയോ തെറ്റിക്കുന്ന ഗവേഷണകുതുകികളെ നന്നായി ഡീല്‍ ചെയ്യുന്ന നിയമങ്ങള്‍ നിലവില്‍ ഉണ്ട്ട്ടാ.
പിന്നെ, ആര്‍ത്തവദ്രാവകത്തിന്റെ മുപ്പത്തഞ്ചു ശതമാനം മാത്രമേ രക്തമുള്ളു. അത് പ്രോസസ്സ് ചെയ്തു രക്തദാനത്തിന് തയ്യാറാക്കാന്‍ വലിയ ബുദ്ധിമുട്ടും ചെലവും ആകും. അതാണ് രക്തദാനത്തിന് നിലവില്‍ ആര്‍ത്തവരക്തം എടുക്കാത്തതിനുള്ള ഒരു കാരണം. പിന്നെ ഇതൊന്നുമല്ലേലും ചാവാന്‍ കിടക്കുന്നത് നാമജപം ടീംസ് ആണെങ്കില്‍ ‘അശുദ്ധി’ പ്രഖ്യാപിച്ചു, ആര്‍ത്തവരക്തം സ്വീകരിക്കാതെ അല്ലെങ്കില്‍ കൊടുക്കാതെ പരലോകത്തേക്ക് പോകാന്‍/അയക്കാന്‍ ആവും തീരുമാനം. ആര്‍ത്തവം അശുദ്ധമല്ലെന്ന് എത്രനാള്‍ ഉരുവിടണം ആവോ
പിന്നെ, സ്ത്രീകളുടെ മാനം. അത് അശ്ലീലമല്ലല്ലോ. ‘നിങ്ങളുടെ’ എഴുത്ത് വെച്ച് അതിനെപ്പറ്റി ‘നിങ്ങളോട്’ തര്‍ക്കിക്കാന്‍ യാതൊരു സാധ്യതയും ഞാന്‍ കാണുന്നില്ല. ക്ഷമിക്കുമല്ലോ അല്ലേ ?? വനിതാസഖാക്കളുടെ പ്രൈവറ്റ് പ്രോപ്പര്‍ട്ടിയാണ് അവരുടെ ശരീരം എന്ന് മാത്രം പറഞ്ഞിരുന്നെങ്കില്‍ അതിനൊരു മാനം ഉണ്ടാകുമായിരുന്നു. അവരാണ് അവരുടെ ശരീരത്തിന്റെ അധികാരികള്‍.
നാവും കയ്യും നഖങ്ങളും നന്നായി വിറക്കുന്നതുകൊണ്ട് അക്ഷരങ്ങള്‍ വല്ലാതങ്ങ് മാറിപ്പോകുന്നതിനാല്‍ നിങ്ങള്‍ക്കനുയോജ്യമായ ഭാഷ മാത്രമേ മോണിറ്ററില്‍ എന്റെ കണ്ണുകള്‍ക്ക് തെളിയുന്നുള്ളു എന്നതിനാല്‍ ഞാന്‍ ഇപ്പൊ നിര്‍ത്തുന്നു. സ്ത്രീകള്‍ക്ക് പൊതുവേദികള്‍ തരാതിരിക്കാനുള്ള കാരണം മറച്ചുവെക്കാന്‍ ഒരുപാട് കണ്ടങ്ങള്‍ വനിതകള്‍ക്ക് വേണ്ടി നിരത്തിവെച്ചിരിക്കുന്ന കൂട്ടം നിങ്ങള്‍ക്ക് പരിചയമുണ്ടായിരിക്കുമല്ലോ? അതുകൊണ്ട് ഞാനായിട്ട് നിങ്ങള്‍ക്ക് കണ്ടങ്ങള്‍ കാണിച്ച് തരാന്‍ ഉദ്ദേശിക്കുന്നില്ല.
നല്ല നമസ്ക്കാരം.
Discussion about this post