കൊച്ചി: പിടികൂടിയ പെരുമ്പാമ്പിന്റെ വയറ്റില്‍ ചവിട്ടി കോഴികളെ പുറത്തെടുത്ത സംഭവത്തില്‍ വനംവകുപ്പിനോട് വിശദീകരണം ചോദിച്ച് ഹൈക്കോടതി. കോഴിക്കൂട്ടില്‍ കയറിയ പെരുമ്പാമ്പിനെ പാമ്പുപിടുത്ത വിദഗ്ധനായ അരങ്ങമാനത്തെ മുഹമ്മദ് പിടികൂടിയ ശേഷം വയറ്റില്‍ ചവിട്ടി വിഴുങ്ങിയ കോഴികളെ പുറത്തെടുക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു.
ഇതാണ് പരാതിക്കിടയാക്കിയത്. പാമ്പിനെ പിടികൂടിയ ശേഷം മുഹമ്മദ് വയറില്‍ ചവിട്ടി 2 കോഴികളെ പുറത്ത് ചാടികുന്നതായിരുന്നു വീഡിയോ. സംഭവ സ്ഥലത്തുണ്ടായിരുന്ന ആരോ ഇത് പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. സംഭവത്തില്‍ മുഹമ്മദിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് എയ്ഞ്ചല്‍ നായര്‍ അന്നു തന്നെ വനംവകുപ്പ് വിജിലന്‍സിനു പരാതി നല്‍കിയിരുന്നു.
ഇക്കാര്യത്തില്‍ പരാതിക്കാരനില്‍ നിന്നു വനംവകുപ്പ് കൂടുതല്‍ വ്യക്തത തേടിയതല്ലാതെ തുടര്‍ നടപടികളൊന്നുമുണ്ടായില്ല. ഈ സാഹചര്യത്തിലാണ് കോടതിയെ സമീപിച്ചത്. വനംവകുപ്പിനു ജില്ലയില്‍ പാമ്പ് പിടുത്തക്കാരില്ലാത്തതിനാല്‍ നാട്ടിലിറങ്ങുന്ന പാമ്പുകളെ പിടികൂടാന്‍ ഉപയോഗിക്കുന്ന താല്‍ക്കാലിക ജീവനക്കാരന്‍ കൂടിയാണ് മുഹമ്മദ്.
Discussion about this post