കൊച്ചി: സംസ്ഥാനത്ത് മനുഷ്യക്കടത്ത് ചൂടേറി നില്ക്കുമ്പോള് ശ്രീലങ്കന്‍ അധികൃതരുടെ അറിയിപ്പ് ആശയക്കുഴപ്പം സൃഷ്ടിക്കുന്നു. മുനമ്പത്തു നിന്ന് അനധികൃതമായി കടല്‍ കടന്ന സംഘത്തിന്റെ ലക്ഷ്യം ഓസ്ട്രേലിയന്‍ തീരമല്ല ആഫ്രിക്കയാകാമെന്ന സംശയം അധികൃതര്‍ തമിഴ്നാട് പോലീസിന്റെ രഹസ്യാന്വേഷണവിഭാഗമായ ക്യൂബ്രാഞ്ചിനെ അറിയിച്ചു.
അതേസമയം സംഘം യാത്ര ചെയ്യുന്ന ബോട്ട് ഇന്ത്യന്‍ മഹാസമുദ്രത്തിനടുത്ത എത്തിയിട്ടില്ലെന്നും ലക്ഷ്യം മറ്റൊന്നാണെന്നും അവര്‍ പറഞ്ഞു. മാത്രമല്ല ഓസ്ട്രേലിയ ലക്ഷ്യമാക്കി ബോട്ട് പോയതായി ഇന്ത്യന്‍ നാവികസേനയ്ക്കും തീരരക്ഷാസേനയ്ക്കും ഇതുവരെ സൂചനയില്ല. ഓസ്ട്രേലിയയിലും ന്യൂസിലന്‍ഡിലും തീരരക്ഷാസേനകള്‍ ഇപ്പോള്‍ കര്‍ശനനിരീക്ഷണം പുലര്‍ത്തുന്നതിനാല്‍ മനുഷ്യക്കടത്ത് സംഘങ്ങള്‍ അങ്ങോട്ടുള്ള യാത്ര ഒഴിവാക്കുകയാണെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.
ആഫ്രിക്കന്‍ തീരത്താവട്ടെ ചെറുതും വലുതുമായ നിരവധി തുറമുഖങ്ങളുണ്ട്. അവിടെനിന്ന് യെമന്‍, സുഡാന്, എത്യോപ്യ, സൊമാലിയ തുടങ്ങിയ ആഫ്രിക്കന്‍-ഏഷ്യന്‍ രാജ്യങ്ങളിലേക്ക് കടക്കുകയാണ് ലക്ഷ്യം. ഇവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഐക്യരാഷ്ട്രസഭയുടെ ഓഫീസുകള്‍ മുഖേന അഭയാര്‍ഥികളായി രജിസ്റ്റര്‍ ചെയ്ലാണ്യ ആദ്യഘട്ടം. തുടര്‍ന്ന് തിരിച്ചറിയല്‍ കാര്‍ഡ് ലഭിക്കും. ഇതുപയോഗിച്ച് ഉള്‍പ്രദേശത്തേക്കു മാറിത്താമസവും ജോലിയും സംഘടിപ്പിക്കും. ഇതിനെല്ലാം വന്‍തുകയാണ് മനുഷ്യക്കടത്തുസംഘം കൈപ്പറ്റുന്നത്. ആഫ്രിക്കയില്‍നിന്ന് റോഡ് മാര്‍ഗം പശ്ചിമേഷ്യന്‍ രാജ്യങ്ങളിലേക്ക് പ്രവേശിക്കല്‍ താരതമ്യേന എളുപ്പമാണ്. അവിടെനിന്ന് രേഖകള്‍ സംഘടിപ്പിച്ച് യൂറോപ്പിലേക്ക് കടക്കാമെന്നാണ് മനുഷ്യക്കടത്ത് സംഘങ്ങള്‍ നല്കുന്ന വാഗ്ദാനം
Discussion about this post