പാലക്കാട്: വിവാദങ്ങള്‍ കത്തിനില്‍ക്കുന്ന ശബരിമല സ്ത്രീപ്രവേശനവിഷയത്തില്‍ പ്രതികരണവുമായി ഇംഗ്ലീഷ് സാഹിത്യകാരി അനിതാ നായര്‍. ശബരിമലയില്‍ സ്ത്രീകളും പുരുഷന്മാരും കയറേണ്ട, പകരം ക്ഷേത്രം അടച്ചു പൂട്ടി വന്യമൃഗങ്ങള്‍ക്ക് നല്‍കുകയാണ് വേണ്ടതെന്ന് അനിത വ്യക്തമാക്കി. വോട്ട് ബാങ്ക് സുരക്ഷിതമാക്കാനാണ് ശബരിമലയിലെ സമരങ്ങളെന്നും അനിതാ നായര്‍ പറഞ്ഞു.
അതേസമയം എല്ലായിടത്തും സ്ത്രീകള്‍ക്ക് തുല്യാവകാശമുണ്ട്. സ്ത്രീകള്‍ കടക്കേണ്ട എന്ന് പറയുന്ന ദൈവത്തെ നമുക്ക് ആവശ്യമുണ്ടോ’ എന്നാണ് അനിതാ നായരുടെ ചോദ്യം. ശബരിമല പോലുള്ള വിഷയങ്ങളില്‍ പല സാഹിത്യകാരന്മാരും മൗനം പാലിയ്ക്കുന്നത് വായനക്കാരെ നഷ്ടപ്പെടുമോയെന്ന ഭയം കാരണമാണെന്നും അനിതാ നായര്‍ പറഞ്ഞു.
Discussion about this post