തിരുവനന്തപുരം: രാജ കുടുംബത്തെയും തന്ത്രി കുടുംബത്തെയും പരസ്യമായി അധിക്ഷേപിക്കുന്ന മന്ത്രിമാരുടെ നടപടി അംഗീകരിക്കാനാകില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എരി തീയില്‍ എണ്ണ ഒഴിക്കുന്ന ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. ശബരിമലയില്‍ സംഭവിക്കുന്നതിനൊക്കെ ഉത്തരവാദി സര്‍ക്കാരാണ്. ശബരിമലയില്‍ നടക്കുന്ന പോലീസ് നടപടികള്‍ കാര്യക്ഷമമല്ലെന്നും ചെന്നിത്തല പറഞ്ഞു.
സ്ത്രീകള്‍ പ്രവേശിച്ചാല്‍ നട അടച്ചു പോകുമെന്ന് നേരത്തെ തന്ത്രിയും പന്തളം രാജ കൊട്ടാരവും പറഞ്ഞിരുന്നു. ഇതിനെ ശക്തമായ ഭാഷയിലായിരുന്നു മന്ത്രിയായ ജി സുധാകരനും എംഎം മണിയും വിമര്‍ശിച്ചത്.
Discussion about this post