തിരുവനന്തപുരം: കെഎസ്ആര്‍ടിസി സംയുക്ത സമിതി ഇന്ന് അര്‍ധരാത്രിമുതല്‍ നടത്താനിരുന്ന അനിശ്ചിതകാല പണിമുടക്ക് മാറ്റിവച്ചു. ഗതാഗതമന്ത്രി എകെ ശശീന്ദ്രനുമായി തൊഴിലാളി സംഘടനാ നേതാക്കള്‍ നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് തീരുമാനം. തൊഴിലാളികളുടെ ആവശ്യങ്ങളില്‍ ഒരളവു വരെ ധാരണയായതായി ഗതാഗത മന്ത്രി എകെ ശശീന്ദ്രന് അറിയിച്ചു. ശമ്പള പരിഷകരണ ചര്‍ച്ച ഈ മാസം അവസാനം പുരനാരംഭിക്കും. പിരിച്ചുവിട്ട തൊഴിലാളെ തിരിച്ചെടുക്കണം എന്ന ആവശ്യത്തില്‍ സര്‍ക്കാരിന് ചെയ്യാന്‍ സാധിക്കുന്നത് എല്ലാം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
രാവിലെ കെഎസ്ആര്‍ടിസി എംഡിയുമായി നടത്തിയ ചര്‍ച്ച പരാജയമായതിനെ തുടര്‍ന്ന് യൂണിയന് ഇന്ന് അര്‍ധരാത്രി മുതല്‍ അനിശ്ചിത കാല പണിമുടക്ക് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ സര്ക്കാര്വിളിച്ചു ചേര്‍ക്കുന്ന ചര്‍ച്ചയില്‍ പങ്കെടുക്കണമെന്നും സമരം മാറ്റിവയ്ക്കണമെന്നും സംഘടനകളോട് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ സമരവുമായി മുന്നോട്ടുപോകുമെന്നായിരുന്നു സംഘടനകളുടെ നിലപാട്. തുടര്‍ന്നാണ് ഗതാഗത മന്ത്രിയുമായി സംഘടനകള്‍ ചര്‍ച്ച നടത്തിയത്.
സിംഗിള്‍ഡ്യൂട്ടി പരിഷ്കാരം, ഷെഡ്യൂളുകള്‍ വെട്ടിക്കുറയ്ക്കല്‍ തുടങ്ങിയ നടപടികളിലൂടെയുണ്ടായ യാത്രാക്ലേശം പരിഹരിക്കുക, തൊഴില്‍ നിയമങ്ങള്‍ പരിഷ്കരിക്കുക, പിരിച്ചുവിട്ട താല്‍ക്കാലിക ജീവനക്കാരെ തിരിച്ചെടുക്കുക തുടങ്ങിയ ആവശ്യങ്ങളായിരുന്നു സമര സമിതി മുന്നോട്ടുവച്ചിട്ടുള്ളത്. സിഐടിയു, എഐടിയുസി, ഐഎന്‍ടിയുസി, ഡ്രൈവേഴ്സ് യൂണിയന്എന്നിവയാണ് സംയുക്ത സമിതിയിലുള്ളത്.
Discussion about this post